Saturday, 27 July - 2024

ഗള്‍ഫില്‍ ഈ മേഖലയില്‍ വന്‍ ഡിമാന്റ്: ജോലിക്കാർ ഏരേയും കേരളത്തില്‍ നിന്ന്, ആഫ്രിക്കക്കാർക്കും വേണം

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലേക്കുള്ള ഇന്ത്യയുടെ ഹെൽത്ത്‌കെയർ ടാലൻ്റ് മൈഗ്രേഷനിൽ കേരളം മുന്‍പന്തിയില്‍. പ്രത്യേകിച്ച് യു എ ഇയിലാണ് അധിക നിയമനവും. ബ്ലൂ കോളർ വർക്കർ പ്ലാറ്റ്‌ഫോമായ ഹണ്ടറിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2023-ൽ യു എ ഇയിലെ ഹെല്‍ത്ത് കെയർ മേഖലയിലെ ഡിമാന്‍ഡ് 3.3 മടങ്ങ് വർധിക്കുകയും ചെയ്തിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നഴ്‌സുമാർ, ഡോക്ടർമാർ, ലബോറട്ടറി ടെക്‌നീഷ്യൻമാർ എന്നിവരുൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ വിദഗ്ധർ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക രാജ്യങ്ങളിലേക്ക് കുടിയേറുന്നതിൽ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവരാണ് പ്രധാനമായും സംഭാവന നല്‍കുന്നത്. പ്രത്യേകിച്ചും, കേരളത്തിൽ നിന്ന് യു എ ഇയിലേക്കുള്ള കുടിയേറ്റം 2023 ൽ ഗണ്യമായ രീതിയില്‍ കുതിച്ച് ചാടിയതായും റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

മിഡിൽ ഈസ്റ്റിലെ ഹണ്ടർ പ്ലാറ്റ്‌ഫോമിൽ നിന്നും തൊഴിൽ ദാതാക്കളുടെ സംഘടനകളിൽ നിന്നും ശേഖരിച്ച വിവരം പ്രദേശത്തിൻ്റെ ആരോഗ്യ സംരക്ഷണ രംഗത്ത് മാറിക്കൊണ്ടിരിക്കുന്ന പ്രവണതയെ സൂചിപ്പിക്കുന്നു. യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളാണ് തൊഴിൽ അവസരങ്ങൾ തേടുന്ന ഇന്ത്യൻ ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനങ്ങൾ എന്നാണ് റിപ്പോർട്ട്.

വിപുലീകൃത റെസിഡൻസി വിസകൾ, സാമ്പത്തിക ആനുകൂല്യങ്ങൾ, അത്യാധുനിക ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പോലുള്ള ആകർഷകമായ പ്രോത്സാഹനങ്ങളോടെ ഈ രാജ്യങ്ങൾ പ്രൊഫഷണലുകളെ ആകർഷിക്കുന്നു. ഈ രാജ്യങ്ങളിലെ വർദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ പ്രതിഭകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇന്ത്യയുടെ നിർണായക പങ്ക് ഊന്നിപ്പറയുകയും ചെയ്യുന്നു. ആരോഗ്യമേഖലയിലെ ഗണ്യമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.”ഹണ്ടർ സിഇഒ സാമുവൽ ജോയ് അഭിപ്രായപ്പെട്ടു. ഡിപ്ലോമയുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾ മുതൽ നഴ്സിംഗ്, മെഡിസിൻ എന്നിവയിൽ ഉയർന്ന ബിരുദമുള്ളവർക്ക് വരെ ഉയർന്ന ഡിമാന്‍ഡുണ്ട്.

ഇന്ത്യയിൽ നിന്ന് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലേക്ക് മാറുന്ന ആരോഗ്യ പ്രവർത്തകരില്‍ ഭൂരിഭാഗവും 30-കളുടെ തുടക്കത്തിലുള്ളവരാണ്. പരമ്പരാഗതമായി സ്ത്രീകൾ ആധിപത്യം പുലർത്തുന്ന തൊഴിൽ വിഭാഗത്തിലേക്ക് പ്രവേശിക്കുന്ന പുരുഷ നഴ്‌സുമാരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: