Saturday, 27 July - 2024

പെട്രോൾ, ഡീസൽ വില ഉയരും; പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍

അബുദാബി: പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്. 

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.03 ദിര്‍ഹമാണ് പുതിയ വില. 2.88 ദിര്‍ഹമായിരുന്നു ഫെബ്രുവരിയിലെ നിരക്ക്. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.92 ദിര്‍ഹം ആണ് പുതിയ വില. ഫെബ്രുവരിയില്‍ 2.76 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് മാര്‍ച്ച് മുതല്‍ 2.85 ദിര്‍ഹമാണ് വില.

ഫെബ്രുവരിയില്‍ ലിറ്ററിന് 2.69 ദിര്‍ഹം ആയിരുന്നു. ഡീസല്‍ വിലയും ഉയരും. ഡീസലിന് 3.16 ദിര്‍ഹമാണ് പുതിയ വില. ഫെബ്രുവരിയില്‍ ലിറ്ററിന് 2.99 ദിര്‍ഹം ആയിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ ഇന്ധനവില പ്രാബല്യത്തില്‍ വരും. 

Most Popular

error: