റിയാദ്: സയാമീസ് ഇരട്ടകളായ “ഹസ്നയെയും ഹസീനയെയും” വേർതിരിക്കുന്ന പ്രക്രിയ ആരംഭിച്ചു. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് എന്നിവരുടെ നിർദ്ദേശ പ്രകാരമാണ്
നൈജീരിയൻ ഇരട്ടകൾക്ക്
ശസ്ത്രക്രിയ നടത്തുന്നത്
റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഓപ്പറേഷൻ നടത്തുന്നത്. ഒമ്പതു ഘട്ടങ്ങളായി നടത്തുന്ന വേർപ്പെടുത്തൽ ശസ്ത്രക്രിയ 14 മണിക്കൂർ നീണ്ടുനിൽക്കുമെന്നും 38 കൺസൾട്ടന്റുമാരും സ്‌പെഷ്യലിസ്റ്റുകളും ഓപ്പറേഷനിൽ പങ്കാളിത്തം വഹിക്കുന്നതായും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
2023 ഒക്ടോബറിൽ, ഇരട്ടകളെ കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ സംഘം അവർക്കായി ഒന്നിലധികം പരിശോധനകൾ നടത്തിയിരുന്നു.