ഐസിയുവിൽ യുവതിയെ മയക്കിയ ശേഷം പീഡിപ്പിച്ചു

0
3454

ജയ്പുർ: ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ നഴ്സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്തതായി പരാതി. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 24 വയസ്സുകാരിയെ ചിരാഗ് യാദവ് എന്നയാൾ ചൊവ്വാഴ്ച പുലർച്ചെ 4 മണിക്ക് പീഡിപ്പിച്ചതായാണ് ആരോപണം. രാജസ്ഥാനിലെ ആൽവാരിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

എതിർക്കാതിരിക്കാൻ കുത്തിവയ്പ് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡിപ്പിച്ചതെന്നും അതിജീവിതയുടെ പരാതിയിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി. ബോധം വന്നപ്പോൾ ഭര്‍ത്താവിനോടും മറ്റു കുടുംബാംഗങ്ങളോടും യുവതി പീഡന വിവരം അറിയിക്കുകയായിരുന്നു.

പരാതിയെത്തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. നഴ്സിങ് അസിസ്റ്റന്റ് ബെഡിനു സമീപത്തേക്ക് പോയി കർട്ടനിട്ടു മറയ്ക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക