ദുബൈ: ഖത്തർ എയർവേയ്‌സും എത്യോപ്യൻ എയർവേയ്‌സും ആകാശത്ത് നേർക്ക് നേർ. ആകാശത്ത് നേർക്ക് നേർ രണ്ട് വിമാനങ്ങൾ വന്നത് പൈലറ്റുമാരുടെ ഞൊടിയിടയിലെ നീക്കം വൻ ദുരന്തം ഒഴിവാക്കി. ഖത്തർ എയർവേയ്‌സ് ബോയിംഗ് 787 ഉം എത്യോപ്യൻ എയറിന്റെ എ 350 ഉം മാണ് ആകാശ പറക്കലിനിടെ നേർക്ക് നേർ വന്നത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഗൾഫ് ഓഫ് ഏദന് മുകളിലൂടെ പറക്കുന്നതിനിടെയാണ് സംഭവം. മൊഗാദിഷുവിലെ എയര് ട്രാഫിക് കണ് കൺട്രോളർ ഖത്തർ വിമാനത്തിന് തെറ്റായ നിർദേശമാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ. രണ്ട് വിമാനങ്ങളും അപകട സാഹചര്യത്തിൽ നിന്ന് എങ്ങനെയാണ് രക്ഷപെട്ടെതെന്ന് സഊദി പൈലറ്റ് മുഹമ്മദ് അൽ ഷൈബാൻ വെളിപ്പെടുത്തി.
എത്യോപ്യൻ വിമാനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ഉയരം താഴ്ത്തി പറക്കാൻഖത്തർ വിമാനത്തിന്റെ കോക്പിറ്റിനുള്ളിലേക്ക് (ടിസിഎഎസ്) അടിയന്തിര മുന്നറിയിപ്പ് നൽക്കുകയായിരുന്നു. പിന്നാലെ ഖത്തർ വിമാനം നേരത്തെയുണ്ടായിരുന്ന ഉയരത്തെക്കാൾ താഴ്ത്തുകയും എത്യോപ്യൻ എയര്ലൈന്സുമായി ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്ന കൂട്ടിയിടി ഒഴിവാകുകയും ചെയ്തു.
എത്യോപ്യന് വിമാനം 39,000 അടി ഉയരത്തില് ഖത്തർ വിമാനത്തിന് എതിര് വശത്ത് പറക്കുന്നതിനിടെ 40,000 അടി ഉയരത്തിലേക്ക് കയറാനായിരുന്നു നിർദേശം നൽകിയിരുന്നത്. മൊഗാദിഷുവിലെ എയർ ട്രാഫിക് കൺട്രോളർ ഖത്തർ വിമാനത്തിന് തെറ്റായ നിർദേശം നൽകിയതാണ് അപകട സാധ്യത വരുത്തി വെച്ചത്.
രണ്ട് വിമാനങ്ങളും പരസ്പരം സമീപിച്ച നിമിഷം കാണിക്കുന്ന വീഡിയോയും ആ നിമിഷം നടന്ന സംഭാഷണങ്ങളുടെ റെക്കോർഡിംഗും പൈലറ്റ് അൽ ഷൈബാൻ പ്രസിദ്ധീകരിച്ചു. അതേസമയം, സംഭവം എപ്പോൾ നടന്നതാണെന്ന് വ്യക്തമല്ല. പൈലറ്റുമാർക്ക് ഭീഷണിയുയർത്താൻ സാധ്യതയുള്ള മറ്റ് വിമാനങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും മിഡ്-എയർ കൂട്ടിയിടി ഒഴിവാക്കാൻ നിർദ്ദേശങ്ങൾ നൽകുകയും ചെയുന്ന സംവിധാനമാണ് ടിസിഎഎസ്. വീഡിയോ കാണാം👇.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




