ഒഐസിസി അൽഖസീം സഊദി സ്ഥാപക ദിനം ആഘോഷിച്ചു

0
567

ബുറൈദ: ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി സൗദി സ്ഥാപക ദിനം ആഘോഷിച്ചു.  ആഘോഷ  പരിപാടികളുടെ ഉദ്ഘാടനം ഒ ഐ സി സി അൽ  ഖസിം സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം  ഉദ്ഘാടനം ചെയ്‌തു. ബുറൈദയിലെ മുനിസിപ്പൽ പാർക്കിൽ നടന്ന വർണ്ണ ശബളമായ പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദിയുടെ  പാരമ്പര്യം വിളിച്ചോതുന്ന  വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ഒ ഐ സി സി പ്രവർത്തകരുടെ കുട്ടികൾ നടത്തിയ റാലി ശ്രദ്ധേയമായി മാറി. സ്വദേശികളും വിദേശികളും അടക്കം നിരവധി ആളുകളാണ് പരിപാടി കാണുവാനായി എത്തിയിരുന്നത്. റാലിയിൽ പങ്കെടുത്ത കുട്ടികൾക്ക്  സമ്മാനങ്ങൾ വിതരണം ചെയ്‌തു. 

ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി നേതാക്കളായ അനസ് യു എസ്, മുജീബ് ഒതായി,  സിനോജ് പത്തിരിയാൽ, റഹിം കണ്ണൂർ ,സജി ജോബ് തോമസ്, സുധീർ കായംകുളം, മനോജ്‌ തോമസ്, വിഷ്ണു ദാസ് കൃഷ്ണൻ, ബഷീർ  വെങ്ങാലിയിൽ, വെനീഷ് ചെറിയാൻ, ഷാഹുൽ എടവണ്ണ എന്നിവർ നേതൃത്വം നൽകി.