അവിചാരിതമായി സംഭവിച്ച ഒരു സഹോദരിയുടെ മരണ തുടർ നടപടികളുമായി മുന്നോട്ടു പോവുമ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം വെളിപ്പെടുത്തിയത്
ദമാം: സഊദിയിലേക്ക് വരുന്ന സന്ദർശക വിസക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി സാമൂഹ്യ പ്രവർത്തകൻ. ഇല്ലെങ്കിൽ പണി കിട്ടിയേക്കാമെന്നും അനുഭവത്തിന്റെ വെളിച്ചത്തിൽ കിഴക്കൻ സഊദിയിലെ ജുബൈലിലെ സാമൂഹ്യപ്രവർത്തകൻ മുന്നറിയിപ്പ് നൽകുന്ന. എംബസി വളണ്ടിയർ കൂടിയായ സൈഫുദ്ധീൻ പൊറ്റശ്ശേരിയാണ് അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഉണർത്തലുമായി രംഗത്തെത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ശ്രദ്ധേയമായ കാര്യം വായിക്കാം👇
മുൻ കരുതൽ എന്ന നിലക്ക് എല്ലാവരും അറിഞ്ഞിരുന്നാൽ അവിചാരിതമായി ഉണ്ടായേക്കാവുന്ന തടസ്സങ്ങൾ ഒഴിവാക്കാമല്ലൊ എന്ന ഒരു മുന്നറിയിപ്പാണ് ഈ കുറിപ്പിന്നാധാരം. മുമ്പും ഇത്തരം അനുഭവങ്ങൾ പലർക്കും നേരിടേണ്ടി വന്നതായും അറിയാനിടയായി. അവിചാരിതമായി നിർഭാഗ്യവശാൽ തിങ്കളാഴ്ച (19.02.2024) ജുബൈലിൽ സംഭവിച്ച ഒരു സഹോദരിയുടെ ഹൃദയ സ്തംഭനം മൂലമുണ്ടായ മരണകാരണം അതിൻ്റെ തുടർ നടപടികളുമായി മുന്നോട്ടു പോവുമ്പോഴുണ്ടായ അനുഭവമാണ്, ഇനിയുള്ളവർക്ക് അത് സംഭവിക്കാതിരിക്കാനാണ് ഈ ശ്രമം. നമ്മിൽ പലരും നമ്മുടെ കുടുംബന്ധങ്ങളിലെ പലരേയും പല തവണ വ്യത്യസ്ത സന്ദർശന വിസയിൽ കൊണ്ട് വരുന്നവരാണ്. വിസയുടെ കാലാവധി കഴിയുമ്പോൾ സൗകര്യാർത്ഥം സഊദിക്ക് പുറത്തുളള ഏതെങ്കിലും രാജ്യത്ത് പോയി പുതിയ വിസക്ക് കൊണ്ട് വന്ന് സഊദിയിൽ പ്രവേശിക്കുമ്പോൾ ഓരോ പ്രവേശനത്തിനും എമിഗ്രേഷനിൽ നിന്ന് വ്യത്യസ്തമായ ബോർഡർ നമ്പറുകളിലാണ് (റഖമുൽ ഹുദൂദ്) രേഖപ്പെടുത്തുന്നത്.
അതേ നമ്പർ ഉപയോഗിച്ചാണ് പിന്നീടുള്ള വിസാ കാലാവധി പുതുക്കലും മറ്റെല്ലാ നടപടികളും. പല തവണ കൊണ്ട് വരുമ്പോൾ ഏറ്റവും അവസാനം വരുന്ന വിസയിലെ ബോർഡർ നമ്പർ പ്രത്യേകം നോട്ട് ചെയ്ത് വെക്കൽ അനിവാര്യമാണ്. അല്ലാത്ത പക്ഷം വളരെ പ്രയാസങ്ങൾ നേരിടേണ്ടിവരും. ആകസ്മികമായി നിർഭാഗ്യവശാൽ തിങ്കളാഴ്ച സംഭവിച്ച സഹോദരിയുടെ ദേഹാസ്വാസ്ത്യം മൂലം ഹോസ്പിറ്റൽ പ്രവേശന സമയത്ത് പാസ്പോർട്ട് നൽകിയപ്പോൾ പഴയ വിസയിലെ ബോർഡർ നമ്പർ രേഖപ്പെടുത്തി. ഇലക്ക്ട്രോണിക്ക് വിസയിലെ പുതിയ ബോഡർ നമ്പർ പാസ്പോർട്ടിലില്ലാത്തതിനാലാണ് അത് സംഭവിച്ചത്. ദുഃഖകരമെന്നറിയിക്കട്ടെ സഹോദരിയുടെ വേർപാടിന് ശേഷം ഹോസ്പിറ്റലിൽ നിന്നും ലഭിച്ച ഡെത്ത് റിപ്പോർട്ടിൽ പഴയ ബോർഡർ നമ്പറായതിനാൽ ഡെത്ത് സർട്ടിഫിക്കറ്റും നിയമപ്രകാരം പഴയ നമ്പറിൽ ഇഷ്യൂ ചെയ്തു. ഇപ്രകാരം അവരുടെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോവാനായി എല്ലാ രേഖകളും തയാറായെങ്കിലും ബോർഡർ നമ്പർ മാറിയതിനാൽ എയർപോർട്ടിൽ നിന്നും തിരിച്ചയച്ചേക്കാം എന്ന അവസ്ഥയാണ്. (സംഭവിച്ച പിശക് ശരിപ്പെടുത്താൻ ബന്ധപ്പെട്ട ശ്രമങ്ങൾ നടന്നു വരുന്നു). ആയതിനാൽ ഈയവസ്ഥ മറ്റു നടപടികളിലും സംഭവിക്കാതിരിക്കാൻ വിസിറ്റിംഗ് വിസയിലുള്ളവർ ഏറ്റവും പുതിയ വിസയിലെ ബോർഡർ നമ്പർ പ്രത്യേകം രേഖപ്പെടുത്തി വെച്ചാൽ പ്രയാസങ്ങളൊഴിവാക്കാം. എല്ലാവർക്കും നന്മകൾ നേരുന്നു🙏🙏🙏
വിനയപൂർവ്വം
സൈഫുദ്ദീൻ പൊറ്റശ്ശേരി
ഇന്ത്യൻ എംബസി സാമൂഹ്യ പ്രവർത്തകൻ
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




