കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി നീക്കി

0
562

ന്യൂഡൽഹി: കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി നീക്കി. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റേതാണ് നടപടി. കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പിന്റെ നിർദേശപ്രകാരം മരവിപ്പിച്ചിരുന്നത്.കേസ് ഫെബ്രുവരി 21ന് ട്രിബ്യൂണൽ വീണ്ടും പരിഗണിക്കും. അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നിൽ കേന്ദ്രസർക്കാരാണെന്ന്‌ കോൺഗ്രസ് ആരോപിച്ചിരുന്നു.

ജനാധിപത്യത്തെ തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്‍റേത് എന്ന്‌ എ.ഐ.സി.സി ട്രഷറര്‍ അജയ് മാക്കൻ പ്രതികരിച്ചിരുന്നു. യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചെന്നും ഇന്നലെ മാത്രമാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും നേതൃത്വം വ്യക്തമാക്കി.