റിയാദ്: ലിഗ്മെന്റിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന അൽ ഹിലാൽ താരം നെയ്മർ റിയാദിലെത്തി. കഴിഞ്ഞ ഒക്ടോബറിൽ ലിഗ്മെന്റിന് പരുക്കേറ്റ താരം വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് നെയ്മർ റിയാദിലെത്തിയത്.
എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഇറാൻ ടീമായ സബാനെ നേരിടാനൊരുങ്ങുകയാണ് ഹിലാൽ.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേക്കെതിരായ ബ്രസീലിന്റെ മത്സരത്തിലാണ് നെയ്മറിന് പരുക്കേറ്റത്. അതേസമയം, താരത്തിന്റെ പരുക്ക് ഇനിയും ഭേദമായിട്ടില്ല. അടുത്ത സീസണിൽ മാത്രമേ നെയ്മറിന് ഗ്രൗണ്ടിലിറങ്ങാനാകൂ.
https://x.com/Alhilal_EN/status/1757109177741111484?s=20