വാഷിങ്ടൺ: യുഎസിലെ ഫ്ലോറിഡയിലെ ഹൈവേയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ചെറിയ വിമാനം കാറുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിലെ ഇൻ്റർസ്റ്റേറ്റ് 75 ൽ ചെറിയ വിമാനം അടിയന്തര ലാൻഡിംഗ് നടത്താൻ ശ്രമിച്ചപ്പോഴാണ് സംഭവം. അടിയന്തിര ലാന്റിംഗ് നടത്താനുള്ള ശ്രമത്തിനിടെ വാഹനവുമായി കൂട്ടിയിടിച്ചു. ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തെത്തി വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരിൽ മൂന്ന് പേരെ അവശിഷ്ടങ്ങളിൽ നിന്ന് ജീവനോടെ പുറത്തെടുത്തു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കൂട്ടിയിടിയെ തുടർന്ന് വൻ പുക അന്തരീക്ഷത്തിലേക്ക് ഉയർന്നതിനാൽ ഗതാഗതം നിലച്ചുവെന്ന് വ്യാജതമാക്കുന്ന വീഡിയോ ക്ലിപ്പ് പുറത്ത് വന്നിട്ടുണ്ട്. ചെറുവിമാനത്തിൻ്റെ ചിറക് കാറിന്റെ മുന്നിലേക്ക് തട്ടി പിന്നീട് മതിലിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി ബ്രയാന വാക്കർ പറഞ്ഞു. വിമാനത്തിൻ്റെ ചിറക് തട്ടി കാർ തകർന്നുവെന്ന് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
വാക്കറും സുഹൃത്തും വിമാനം ഹൈവേയിൽ ഇടിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് സംഭവം ശ്രദ്ധയിൽ പെട്ടിരുന്നു. സംഭവം കണ്ടതോടെ കൂട്ടിയിടിക്കുന്നതിന് മുമ്പ് ഇവരുടെ വാഹനം നിർത്താൻ സാധിച്ചു. വിമാനം ഞങ്ങളുടെ തലയ്ക്ക് മുകളിലായിരുന്നു, വിമാനത്തിൽ നിന്ന് തീജ്വാലകൾ പൊട്ടിത്തെറിക്കുന്നതും തുടർന്ന് വലിയ ശബ്ദവും കണ്ടു, പിന്നീട് വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ ഹൈവേയിൽ ചിതറിക്കിടക്കുന്നതായും യുവതി കൂട്ടിച്ചേർത്തു.
അതൊരു അയഥാർത്ഥ വികാരമായിരുന്നു. അത് സിനിമകളിലെ പോലെയായിരുന്നു.. മരണത്തിൽ നിന്ന് ഞങ്ങൾ സെക്കൻ്റുകൾ അകലെയായിരുന്നുവെന്നും യുവതിയ ആശ്ചര്യത്തോടെ തുടർന്നു.
കൊളംബസിലെ ഒരു വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിമാനം പറന്നുയർന്നത്. പിന്നീട് പൈലറ്റുമാരിൽ ഒരാൾ ടവറുമായി ബന്ധപ്പെടുകയും രണ്ട് എഞ്ചിനുകളും നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് അടിയന്തര ലാൻഡിംഗ് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പിന്നാലെ റൺവേയിൽ ഇറക്കാൻ പൈലറ്റിനെ അനുവദിച്ചു. എന്നാൽ റൺവേയിൽ ഇറങ്ങാൻ കഴിയില്ല, രണ്ട് എഞ്ചിനുകളും നഷ്ടപ്പെട്ടുവെന്നായിരുന്നു പൈലറ്റിന്റെ പ്രതികരണം എന്ന് പ്രാദേശിക പത്രമായ നേപ്പിൾസ് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്തു..
ഏതാനും മൈലുകൾ അകലെ ഹൈവേയിൽ നിന്ന് പുക ഉയരുന്നത് എയർപോർട്ട് തൊഴിലാളികൾ കണ്ടിരുന്നു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ വിമാനം ബോംബാർഡിയർ ചലഞ്ചർ 600 ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വൈകുന്നേരം 3:15 ഓടെ അപകടം നടക്കുമ്പോൾ അഞ്ച് പേർ വിമാനത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കൊല്ലപ്പെട്ട രണ്ടുപേരും വിമാനത്തിലെ യാത്രക്കാരാണോ ഹൈവേ ഉപയോഗിക്കുന്നവരാണോ എന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




