കോഴിക്കോട് അമ്മയും മകളും ഉൾപ്പെടെ മൂന്നു പേർ പുഴയിൽ മുങ്ങിമരിച്ചു

0
1879

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് അമ്മയും മകളും ഉൾപ്പെടെ മൂന്നു പേർ പുഴയിൽ മുങ്ങിമരിച്ചു. ചാത്തമംഗലം പിലാശേരി പൂളിക്കമണ്ണ് കടവിലാണ് അമ്മയും മകളും ഉൾപ്പെടെ മൂന്നു പേർ പുഴയിൽ മുങ്ങിമരിച്ച ദാരുണ സംഭവം നടന്നത്.

കുന്ദമംഗലം കാരിപറമ്പത്ത് സിന്ധു എന്ന മിനി (48), മകൾ ആതിര (24),  കുന്ദമംഗലം പൊയ്യ കുഴിമണ്ണിൽ വീട്ടിൽ ഷിജുവിന്റെ മകൻ അദ്വൈത് (13) എന്നിവരാണ് മരിച്ചത്.  

നാട്ടുകാർ ചേർന്നു രക്ഷിച്ച ഷിജുവിന്റെ ഭാര്യ ഷിനുജയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്വൈതിനെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ മറ്റു രണ്ടുപേർ കൂടി അപകടത്തിൽ പെടുകയായിരുന്നു എന്നാണ് വിവരം.

ഇവരില്‍ ഒരാളെ മാത്രമാണ് ജീവനോടെ രക്ഷിക്കാനായത്. രക്ഷപെട്ടയാള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മറ്റ് മൂന്നുപേരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക