റിയാദ്, മക്ക ഉൾപ്പെടെ സഊടിയുടെ വിവിധ ഭാഗങ്ങളിൽ മഴ, പലയിടത്തും മഴ ഇടിമിന്നലിന്റെ അകമ്പടിയോടെ

0
1417

റിയാദ്: കാലാവസ്ഥ പ്രവചനം ശരി വെച്ച് റിയാദിൽ മഴ. റിയാദ് നഗരത്തിൽ ഇന്ന് പല ഭാഗത്തും മഴ പെയ്തു. ഇന്നലെ സിവിൽ ഡിഫൻസ് സന്ദേശം അറിയിച്ചതോടെ റോഡുകൾ എല്ലാം വിജനമായിരുന്നു. ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മഴ പെയ്തത്. സാധാരണ നല്ല തിരക്ക് അനുഭവപ്പെന്ന റിയാദ് ദവാർ ഉവയിദ എയർപ്പോട്ട് റോഡ് വരെ വിജനമായിരുന്നു. വാഹന തിരക്ക് ഉണ്ടായിരുന്നില്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

റിയാദിൽ തലസ്ഥാന നഗരിയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ഇടവിട്ട് മഴ തുടങ്ങി. ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. മറ്റു ചിലസ്ഥലങ്ങളില്‍ നേരിയ മഴയാണ്. മഴയോടൊപ്പം കാറ്റുമുള്ളതിനാല്‍ താപനില നന്നേ കുറഞ്ഞു.

റിയാദ് കൂടാതെ മക്കയിലും ജിദ്ദയിലും മഴ പെയ്തു. ഇവിടെ ഇന്നലെ സാമാന്യം ഭേദപ്പെട്ട രീതിയിൽ മഴ പെയ്തിരുന്നു. പിന്നീട് ഇന്ന് രാവിലെയും നേരിയ മഴ പെയ്തു. ഇന്നലെ രാത്രി ജിദ്ദയിലും മഴ പെയ്തിരുന്നു. മക്ക, റിയാദ്, വടക്കന്‍, തെക്കന്‍ പ്രവിശ്യകള്‍, അല്‍ഖസീം, ജിസാന്‍, അസീര്‍, അല്‍ബാഹ എന്നിവിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. റിയാദിൽ അപൂർവമായി ലഭിക്കുന്ന മഴ ആസ്വദിക്കാൻ കുടയുമായി റോഡിൽ ഇറങ്ങിയതായി കോഴിക്കോട് സ്വദേശിയായ യുനസ് പരപ്പിൽ പറഞ്ഞു.

ചെങ്കടലിലെ ഉപരിതല കാറ്റിൻ്റെ ചലനം പടിഞ്ഞാറ് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ വടക്ക് ഭാഗത്ത് 10-35 കിലോമീറ്റർ വേഗതയിലും തെക്ക് കിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിലും മധ്യ, തെക്ക് മണിക്കൂറിൽ 20-40 കിലോമീറ്റർ വേഗതയിലാണെന്ന് നിരീക്ഷണ കേന്ദ്രം വിശദീകരിച്ചു. തിരമാലയുടെ ഉയരം ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെയായി ഉയരും.

അറേബ്യൻ ഗൾഫിലെ ഉപരിതല കാറ്റിൻ്റെ ചലനം വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് ദിശയിലാണെന്നും തെക്കുകിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിലേയ്‌ക്ക് മണിക്കൂറിൽ 10-28 കിലോമീറ്റർ വേഗതയിലും തിരമാലകളുടെ ഉയരം അര മീറ്റർ മുതൽ ഒരു മീറ്റർ വരെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക