Thursday, 12 December - 2024

സഊദിയിലെത്തുന്ന സന്ദർശകർക്ക് ഇനി പാസ്സ്പോർട്ട് കൈയ്യിൽ കരുതേണ്ട, വിസിറ്റേഴ്‌സ് ഡിജിറ്റൽ ഡിജിറ്റൽ കാർഡ് മതി

റിയാദ്: സഊഡിയിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് ഇനി യാത്രയ്ക്കിടെയും മറ്റും പാസ്സ്പോർട്ട് കൊണ്ട് നടക്കേണ്ട ആവശ്യമില്ല. പാസ്സ്പോർട്ട് വിഭാഗം അടുത്തിടെ വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ് മതിയാകുമെന്ന് അധികൃതർ അറിയിച്ചു. സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർ പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യം ഇല്ലാതാക്കുന്നതായി സഊദി ജവാസാത്ത് വക്താവ് മേജർ നാസിർ അൽഉതൈബിയാണ് വ്യക്തമാക്കിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സന്ദർശന വിസയിൽ സഊദിയിൽ പ്രവേശിക്കുന്നവർക്ക് ലഭിക്കുന്ന ഏകീകൃത നമ്പർ ഉപയോഗിച്ച് അബ്ഷിർ വഴിയാണ് ഡിജിറ്റൽ കാർഡ് കരുതേണ്ടത്. പ്രവേശന കവാടങ്ങളിൽ നിന്ന് സന്ദർശകർക്ക് ലഭിക്കുന്ന ഈ ഏകീകൃത നമ്പർ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ പ്രവേശിച്ചാണ് ഡിജിറ്റൽ ഐ.ഡി നേടേണ്ടത്. ഡിജിറ്റൽ ഐഡി ലഭ്യമായാൽ സഊദിയിലെവിടെയുമുള്ള യാത്രകൾക്ക് മൊബൈൽ ഫോണുകളിൽ ഇത് കാണിച്ചാൽ മതിയാകും. ഡിജിറ്റൽ ഐ.ഡി നേടുന്ന സന്ദർശകർക്ക് സഊദിയിലെ യാത്രകൾക്ക് പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യമില്ലെന്നും ജവാസാത്ത് വക്താവ് പറഞ്ഞു

രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും സന്ദർശകർക്കും ജവാസാത്ത് നൽകുന്ന ഡിജിറ്റൽ, സാങ്കേതിക പരിഹാരങ്ങളിൽ ഒന്ന് എന്നോണമാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി സേവനം ആരംഭിച്ചത്. സന്ദർശന വിസയിൽ സഊദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡിയിലൂടെ ലക്ഷ്യമിടുന്നത്. 

ഏതാനും ദിവസങ്ങൾ മുമ്പാണ് പാസ്സ്പോർട്ട് വിഭാഗം സന്ദർശക ഡിജിറ്റൽ ഐ ഡി ഉൾപ്പെടെ വൻ അപ്ഡേറ്റ് പ്രഖ്യാപിച്ചത്. അബ്ഷിർ പ്ലാറ്റ്‌ഫോമിൽ നാല് സേവനങ്ങളും മുഖീമിൽ നാല് സേവനങ്ങളും ഉൾപ്പെടെയുള്ള എട്ട് സേവനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്. പാസ്‌പോർട്ട് മോഷണം, പാസ്‌പോർട്ട് നഷ്ടമാകൽ എന്നിവ അറിയിക്കാനുള്ള സംവിധാനത്തിനു പുറമെ സന്ദർശക വിസയിൽ വരുന്നവർക്കുള്ള ഡിജിറ്റൽ ഐ.ഡി, ഇഖാമയിലുള്ളവർക്കായുള്ള മുഖീം പ്രിന്റ് എന്നിവയും ഇനി മുതൽ അബ്ഷിറിലൂടെ ലഭ്യമാകും.

ഇഖാമയിൽ പേര് ട്രാൻസിലേറ്റ് ചെയ്യുമ്പോൾ സംഭവിച്ച മാറ്റം ശരിയാക്കുന്നതിനുള്ള സേവനം, ഇഖാമ നഷ്ടപ്പെടുന്നത് അറിയിക്കാനുള്ള സംവിധാനം, വിസ വിവരങ്ങൾ അറിയുന്നതിനുള്ള സേവനം, സ്‌പോൺസറുടെ വിസ അലർട്ട് ലഭിക്കുന്നതിനുള്ള സേവനം എന്നിവയാണ് മുഖീമിൽ പുതുതായി ചേർത്ത സേവനങ്ങൾ. ഇത് സംബന്ധമായ വാർത്ത വായിക്കാം താഴെ👇.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സന്ദർശക വിസയിൽ വരുന്നവർക്ക് ഡിജിറ്റൽ ഐ.ഡി, മുഖീം പ്രിന്റ്: അബ്ഷിറിലും മുഖീമിലും പുതിയ സേവനങ്ങൾ, വമ്പൻ പ്രഖ്യാപനവുമായി ജവാസാത്ത്

Most Popular

error: