Saturday, 27 July - 2024

ഒന്നാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കാനിരിക്കെ മലയാളി യുവ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു

റാഗിലിന്റെ കുടുംബം മുപ്പത് വര്‍ഷം മുമ്പ് യുകെയില്‍ എത്തിയതാണ്

ലണ്ടന്‍: മലയാളി യുവ വ്യവസായി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കുമ്പളം സ്വദേശി റാഗില്‍ ഗില്‍സ് (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു മരണം.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ പെട്രീഷ്യ ജോഷ്വ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ക്രോയ്‌ഡോണിലെ വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ കുമ്പളം കല്ലുവിളപൊയ്കയില്‍ ഐ. ഗില്‍സ്, രാജി ഗില്‍സ് എന്നിവരാണ് മാതാപിതാക്കള്‍. ഏക സഹോദരന്‍ അഗില്‍ ഗില്‍സ്. ഫെബ്രുവരി 14 ന് ഒന്നാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കാന്‍ ഇരിക്കെയാണ് റാഗിലിന്റെ അപ്രതീക്ഷിത വിയോഗം.

റാഗിലിന്റെ കുടുംബം മുപ്പത് വര്‍ഷം മുമ്പ് യുകെയില്‍ എത്തിയതാണ്. ക്രോയിഡോണിലെ വെസ്റ്റ്‌കോംബ് അവന്യൂവില്‍ താമസിക്കുന്ന റാഗില്‍ ഗില്‍സ് കേരള ടേസ്റ്റില്‍ റീട്ടെയില്‍ ഫുഡ് വില്‍പന നടത്തുന്ന എല്‍സി ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: