റിയാദ്: ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളുടെ പട്ടികയിൽ തുർക്കി അൽ ഷെയ്ഖ് ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി.
ബോക്‌സിങ്, മിക്സഡ് ആയോധന കല (എംഎംഎ)എന്നിവയിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 50 വ്യക്തികളുടെ പട്ടികയിൽ ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ബിൻ അബ്ദുൾ മൊഹ്‌സെൻ അൽ ഷെയ്ഖ് ഒന്നാം സ്ഥാനം നേടി. ദി ഇൻഡിപെൻഡൻ്റ് എന്ന ബ്രിട്ടീഷ് പത്രമാണ് തിരഞ്ഞെടുത്തത്.
“റിയാദ് സീസൺ” പ്രതിനിധീകരിക്കുന്ന രാജ്യത്തിൻ്റെ ഫലമായാണ് ഈ അംഗീകാരം. ബോക്സിങ് , മിക്സഡ് ആയോധന കലകളിൽ നിരവധി രാജ്യാന്തര ചാപ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിച്ചു. ഇതിൽ പ്രവർത്തിക്കുന്നതിൽ അദ്ദേഹം അടിസ്ഥാനപരമായ പങ്ക് വഹിച്ചു. ടൂർണമെൻ്റുകളിലേക്ക് നിരവധി താരങ്ങളെ കൊണ്ടുവരാണ് അദ്ദേഹത്തിന് കഴിഞ്ഞു.