മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മദീനയിൽ നിര്യാതയായി. ചന്ദ പേട്ട സ്വദേശിനി ഫാത്തിമ മൻസിലിൽ സാലിമ (75) ആണ് മരിച്ചത്. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു.
മദീനയിലെ താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയും മരിക്കുകയുമായിരുന്നു. മക്കൾ: അഹജ, ബേനസീർ, അക്ബർ അലി, ഹക്കീം. മരണാന്തര നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി.
നിയമസഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫയർ വിങ് കോഓഡിനേറ്റർ ശഫീഖ് മുവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ടായിരുന്നു.




