സഊദിയിൽ അപകടത്തിൽ മരിച്ച രണ്ടാം ക്ലാസ്സുകാരി ഐറിൻ ജാൻ മോളുടെ മയ്യത്ത് ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും

0
1423

ദമാം: പ്രവാസി മലയാളികളെ വളരെ അധികം സങ്കടപ്പെടുത്തി മരണപ്പെട്ട രണ്ടാം ക്ലാസ്സുകാരി ഐറിൻ ജാൻ മോളുടെ മയ്യത്ത് ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും. ഇതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കിഴക്കൻ സഊദിയിലെ അൽ അഹ്സയിൽ ഉഖൈർ- ഉംറാൻ റോട്ടിലുണ്ടായ അപകടത്തിലായിരുന്നു ദമാം ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി കൂടിയായ ഐറിൻ അപകടത്തിൽ മരണപ്പെട്ടത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദമാമിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഒമാൻ എയർ വിമാനത്തിലാണ് മയ്യത് നാട്ടിലേക്ക് കൊണ്ട് പോകുന്നത്. ദമാം തർബിയത്തുൽ ഇസ്‌ലാം മദ്രസയിലെ 2 ക്ലാസ്സ്‌ വിദ്യാർത്ഥിനി കൂടിയായിരുന്നു അയ്റിൻജാൻ. കോഴിക്കോട് ഫറോഖ് സ്വദേശികളായ പറക്കോട് ജംഷീർ റമീസ ദമ്പതികളുടെ പുത്രിയായ എട്ടു വയസ്സ് മാത്രം പ്രായമുള്ള ഐറിൻ ജാൻ രണ്ടാം ക്ലാസ്സുകാരിയാണ്. മൂന്നു കുടുംബം രണ്ട് വാഹനങ്ങളിലായി ഉഖൈറിൽ നിന്നും അൽ-അഹ്സ ഉംറാൻ ഭാഗത്തേക്ക് വരുമ്പോൾ ലാൻഡ് ക്രൂസർ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

അപകട വിവരം അറിഞ്ഞ ഉടനെ കെഎംസിസി അൽ അഹ്സ കമ്മിറ്റി നേതാക്കളായ സുൽഫി, കബീർ മുംതാസ്, അഷ്‌റഫ് ഗസൽ, നാസ്സർ സി.പി വേങ്ങര, ഗഫൂർ ഉംറാൻ, ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ മയ്യത്തു എത്തപ്പെട്ട ഉംറാൻ ഹോസ്പിറ്റലിൽ എത്തുകയും അനന്തര നടപടികൾക്കായി കുടുംബങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു. രാത്രി ഏറെ വൈകിയാണ് സംഘം ഹോസ്പിറ്റലിൽനിന്നും മടങ്ങിയത്. ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ റിപ്പോർട്ട് കിട്ടാൻ വൈകിയതിനാൽ ശനിയാഴ്ച നടപടികൾ പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഞായറാഴ്ച്ച എംബസ്സിയിൽ നിന്നും ട്രാഫിക് ഡിപ്പാർട്മെന്റിൽ നിന്നും ഹോസ്പിറ്റലിൽ നിന്നും വേണ്ട രേഖകൾ കിട്ടുകയും തുടർന്ന് ഉംറാൻ ഹോസ്പിറ്റലിൽ നിന്നും ദമ്മാമിലെ സെൻട്രൽ ഹോസ്പിറ്റലിലേക്ക് മയ്യത്ത് മാറ്റുകയും ചെയ്തു.

കെഎംസിസി ജനറൽ സെക്രട്ടറി സുൽഫി കുന്നമംഗലത്തിന്റെ നേതൃത്വത്തിൽ നാസർ പാറക്കടവ്, നാസർ സി.പി വേങ്ങര, കബീർ മുംതാസ്, അഷ്‌റഫ് ഗസൽ, ഹനീഫ ഉംറാൻ, ഗഫൂർ ഉംറാൻ, ഖോബാർ ബേപ്പൂർ മണ്ഡലം കെഎംസിസി നേതാക്കളായ സഫർ, അയൂബ്, ഫൈസൽ, ശറഫു കൊടുവള്ളി തുടങ്ങിയവരും അൽദാഹിം കമ്പനി ജീവനക്കാരും കുടുംബത്തെ ആശ്വസിപ്പിക്കാനും മറ്റു സഹായങ്ങൾക്കും കൂടെത്തന്നെ ഉണ്ടായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക