പി.വി അൻവർ എം.എൽ.എയുടെ പാർക്കിന് ലൈസൻസ് ഉണ്ടോ; പരിശോധികാൻ മൂന്ന് ദിവസത്തെ സമയം നൽകി ഹൈക്കോടതി

0
943

കക്കാടംപൊയിലിലെ
പി.വി അൻവർ എം.എൽ.എയുടെ പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്ത് ലൈസൻസില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയിൽ. ലൈസൻസോടെയാണോ പാർക്കിന്റെ പ്രവർത്തമെന്ന് മൂന്നു ദിവസത്തിനകം അറിയിക്കാൻ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി.

ആവശ്യമായ വകുപ്പുകളുടെ അനുമതിയും പഞ്ചായത്ത് ലൈസൻസോടെയുമാണോ പാർക്കിന്റെ പ്രവർത്തനമെന്നത് അറിയിക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയത്. കേസ് 6ന് വീണ്ടും പരിഗണിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് അടച്ച് പൂട്ടിയ പിവീആർ നാച്വറോ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി രാജൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.