നാലംഗ സംഘത്തിന് സഊദിയിൽ വധശിക്ഷ നടപ്പാക്കി

0
1781

റിയാദ്: നാലംഗ സംഘത്തിന് സഊദിയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുഡാനി അൽഹാദി ഹമദ് ഫദ്‌ലുല്ലയെ കൈകാലുകൾ ബന്ധിച്ച് വടി ഉപയോഗിച്ച് മാറിമാറി അടിച്ചും കത്തി ഉപയോഗിച്ച് പലതവണ കുത്തിയും കൊലപ്പെടുത്തുകയും മറ്റേതാനും പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇവരെ ആക്രമിക്കുകയും ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി ഇരകളുടെ പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയും കവർച്ചകൾ നടത്തുകയും ചെയ്ത എത്യോപ്യക്കാരായ അലി അബ്ദുല്ല, ശാബിർ ശൻബ, അഫ്തം ഹഖൂസ്, നഖസ് ബർഹ എന്നിവർക്ക് റിയാദിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.