ഹരിയാനയിൽ ഗുണ്ടാപോര്; അധോലോക നായകൻ ലോറൻസ് ലോറൻസ്‌ ബിഷ്‌ണോയി സംഘാംഗത്തെ ചുട്ടുകൊന്നു

0
1678

ചണ്ഡിഗഡ്: ഹരിയാനയിൽ അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗമായ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. ഗുണ്ടാനേതാവ് രാജൻ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ യമുനാനഗർ ജില്ലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈയും കാലും ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശരീരത്തിന്റെ പല ഭാഗങ്ങളും കാണാനില്ലായിരുന്നു. വെടിവയ്പ്പും ഗുണ്ടാ പോരും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിരുന്നു കൊല്ലപ്പെട്ട രാജൻ. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗുണ്ടാനേതാവ് ദവീന്ദർ ബാംബിഹ ഏറ്റെടുത്തു. ഫെയ്സ്‌ബുക് പോസ്റ്റിലൂടെയാണ് കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. 

കത്തിക്കരിഞ്ഞ മൃതദേഹം രാജന്റെ ബന്ധുവാണു തിരിച്ചറിഞ്ഞത്. വിവാഹം ചെയ്ത് കുട്ടിയുണ്ടെങ്കിലും ഏറെനാളുകളായി കുടുംബവുമായി രാജൻ അകന്നുകഴിയുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. കൊലപാതകത്തിന്റെ കാരണമറിയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക