കുവൈത്ത് സിറ്റി: മദ്യം നിര്‍മ്മിക്കുകയും ചൂതാട്ടത്തിലേര്‍പ്പെടുകയും ചെയ്ത 37 പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തും. അല്‍ അഹ്മദി, അല്‍ ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ കുവൈത്ത് പൊലീസ് നടത്തിയ സുരക്ഷാ പരിശോധനകളില്‍ ചൂതാട്ടത്തിലേര്‍പ്പെട്ട 30 വിദേശികളാണ് പിടിയിലായത്.
പണം, മൊബൈല്‍ ഫോണുകള്‍, ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവരെ നാടുകടത്തല്‍ വിഭാഗത്തിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം അല്‍ അഹ്മദിയില് മദ്യം നിര്‍മ്മിച്ച ഏഴ് വിദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. മദ്യം നിര്മ്മിക്കാനുപയോഹിച്ച ഉപകരണങ്ങള്‍, 181 ബാരല്‍ മദ്യം, നാല് ഡിസ്റ്റിലേഷന്‍ ഉപകരണങ്ങള്‍ എന്നിവയടക്കം പിടികൂടി.
അറസ്റ്റിലായവരെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറും. അതേസമയം കഴിഞ്ഞ വര്‍ഷം രാജ്യത്തെ റെസിഡന്‍സ്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 42,000 പേരെയാണ് കുവൈത്തില്‍ നിന്ന് നാടുകടത്തിയത്.




