പ്രവാചകന്റെ പള്ളി സ്ഥിതി ചെയ്യുന്ന പുണ്യകേന്ദ്രങ്ങളും പരിസരവും കാണാൻ സാധിച്ചത് അസുലഭ ഭാഗ്യം; സ്മൃതി ഇറാനിയും വി. മുരളീധരനും മദീനയിൽ

0
14540

ജിദ്ദ: ഇന്ത്യയും സഊദിയും തമ്മിലുള്ള ഹജ്ജ് കരാറിൽ ഒപ്പിടാൻ സഊദിൽ എത്തിയ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, വി. മുരളീധരൻ എന്നിവരുടെ സംഘം മദീനയിൽ.

ഇന്ത്യ – സൗദി ഹജ് കരാറൊപ്പിടുന്നതിനായി കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിയ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സംഘവും ഇന്ന് കാലത്ത് ഹറമൈൻ ഹൈ സ്പീഡ് ട്രെയിനിലാണ് മദിനയിലെത്തിയതും സന്ദർശനശേഷം തിരികെ ജിദ്ദയിലേക്ക് മടങ്ങിയതും.

ഇസ്‌ലാമിക സംസ്‌കൃതി പൂത്തുലഞ്ഞ പ്രവാചകനഗരി ദർശിക്കാനുള്ള അസുലഭ ഭാഗ്യത്തിൽ ഏറെ സന്തോഷിക്കുന്നു. ഇതൊരു ചരിത്രമാണ്. പ്രവാചകന്റെ പള്ളി സ്ഥിതി ചെയ്യുന്ന പുണ്യകേന്ദ്രങ്ങളും പരിസരവും കാണാൻ സാധിച്ചത് അസുലഭ ഭാഗ്യമായി ഞാൻ കരുതുന്നു. സൗദി അധികൃതർക്ക് നന്ദി. കേന്ദ്ര ന്യൂനപക്ഷ- വനിതാക്ഷേമ മന്ത്രി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.