റിയാദ്: സഊദിയിൽ കെമിക്കൽ കമ്പനിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. റിയാദിലെ അത്ശാനയില്‍ പ്രവര്‍ത്തിക്കുന്ന സഊദി കെമിക്കല്‍ കമ്പനിയിലാണ്അപകടം ഉണ്ടായത്. കെമിക്കൽ കമ്പനിയിലെ റിയാക്ടറുകളിലൊന്നിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും കൂടാതെ, നാലു പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്കാണ് സംഭവമെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സഊദി കെമിക്കൽ ഹോൾഡിങ് കമ്പനിയുടെ ഒരു അനുബന്ധ കമ്പനിയുടെ ഫാക്ടറികളിലൊന്നിന്റെ ഉൽപ്പാദന ലൈനിലുള്ള ഒരു റിയാക്ടറിലാണ് അപകടം സംഭവിച്ചത് അപകടത്തിന്റെ ഫലമായുണ്ടായ നാശനഷ്ടങ്ങളുടെ പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം പത്ത് മില്യന്‍ റിയാലിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. അപകടത്തെ കുറിച്ച് അന്വേഷണം നടന്നവരികയാണ്. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി വൈകാതെ റിയാക്ടര്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും കമ്പനി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ പിന്നീട് അറിയിക്കുമെന്ന് കമ്പനി സൂചിപ്പിച്ചു. അതേസമയം, മരണപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. മരണപെട്ടവരും പരിക്കേറ്റവരും ഏത് രാജ്യക്കാർ ആണെന്നും വ്യക്തമായിട്ടില്ല. രാജ്യത്തെ കെമിക്കൽ, പ്ലാന്റുകളിൽ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ബഹു ഭൂരിഭാഗവും ടെക്നിക്കൽ, ഫീൽഡ്, എഞ്ചിനീയറിങ് മേഖലയിൽ ആണ് ജോലി ചെയ്തു വരുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




