ഉംറ കഴിഞ്ഞു നാട്ടിലേക്കുള്ള യാത്ര മദ്ധ്യേ മലപ്പുറം സ്വദേശിനി റിയാദിൽ മരണപ്പെട്ടു

0
1708

റിയാദ്: ഉംറ കഴിഞ്ഞു നാട്ടിലേക്കുള്ള യാത്ര മദ്ധ്യേ മലപ്പുറം സ്വദേശിനി റിയാദിൽ മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ മാനത്തു മംഗലം കുറുപ്പൻതൊടി വീട്ടിൽ കദീജ (79) യാണ് മരണപ്പെട്ടത്. റിയാദ് കിംഗ് അബ്‌ദുള്ള അബ്ദുൽ അസീസ് യൂണിവേഴ്സ്റ്റി ഹോസ്പിറ്റലിൽ വെച്ച് ആണ് മരണം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

യാത്ര മദ്ധ്യ ദേഹസ്വാസ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരേതനായ മുഹമ്മദാജിയാണ് ഭർത്താവ്. പരേതരായ മമ്മദ്, ഉമ്മത്തി എന്നിവരാണ് മാതാപിതാക്കൾ. മക്കൾ: ഹസ്സൈനാർ സക്കീർ ഹുസൈൻ ബുഷ്‌റ, ആമിന, സുബൈദ, സീനത്ത്, സഫൂറ, ഉമൈവ, സുലൈഖ. ഒരു മകൻ അഷ്‌റഫ്‌ കഴിഞ്ഞ മാസം മരണപ്പെട്ടിരുന്നു.

മയ്യത്ത് നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ഒരുക്കത്തിലാണ്. ഇതിനായുള്ള നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക