ദമാം, റിയാദ് റോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി ഭാഗികമായി അടക്കുന്നു

0
1369

ദമാം: ദമാം, റിയാദ് റോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി ബുധൻ ഭാഗികമായി അടക്കുമെന്ന് അശ്ശർഖിയ നഗരസഭ അറിയിച്ചു. ഹൈവേ സുരക്ഷാ സേനയുമായി സഹകരിച്ചാണ് റോഡ് അടക്കുന്നത്.

ദമാം-റിയാദ് റോഡിൽ ദമാം ദിശയിൽ സനാഇയ പാലം ഇന്റർസെക്ഷൻ മുതൽ അബൂഹദ്‌രിയ ഇന്റർസെക്ഷൻ വരെയുള്ള ഭാഗമാണ് നാളെ മുതൽ അടക്കുകയെന്ന് നഗരസഭ അറിയിച്ചു.