പണം നൽകിയാൽ യുവതികളുടെ ചിത്രം വാട്സാപ്പിൽ നൽകും അതിൽ ആരെയും തിരഞ്ഞെടുക്കാം
പട്ന: പണമുണ്ടാക്കാൻ പുത്തൻവഴികള്‍ തേടിയിരിക്കുകയാണ് ബിഹാറിലെ സൈബർ തട്ടിപ്പ് സംഘം. ഗർഭം ധരിക്കാൻ സാധിക്കാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ 13 ലക്ഷം വാഗ്ദാനം ചെയ്താണു തട്ടിപ്പ്. സംഭവത്തിൽ വെള്ളിയാഴ്ച ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മൊബൈൽ ഫോണുകളും രണ്ട് പ്രിന്ററുകളും നിരവധി ഡേറ്റാ ഷീറ്റുകളും പിടിയിലായവരിൽനിന്നും കണ്ടെത്തി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മുഖ്യപ്രതി മുന്ന കുമാർ എവിടെയെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. കെണിയിൽ വീഴാൻ സാധ്യതയുള്ള ആളുകളെ കണ്ടെത്തി വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പിന്റെ തുടക്കം. ‘‘ഭർത്താക്കന്മാരിൽനിന്നോ പങ്കാളികളിൽനിന്നോ ഗർഭം ധരിക്കാൻ സാധിക്കാത്ത ഭാഗ്യമില്ലാത്ത യുവതികളെ ഗർഭിണികളാക്കാൻ ക്ഷണിക്കും. റജിസ്ട്രേഷൻ പണമായി 799 രൂപ അടയ്ക്കണം. തുടർന്നു യുവതികളുടെ ചിത്രം വാട്സാപ്പിൽ നൽകും. അതിൽ ആരെയും തിരഞ്ഞെടുക്കാം.
യുവതിയെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഡെപ്പോസിറ്റായി അയ്യായിരത്തിനും 20,000 ത്തിനും ഇടയിൽ പണം അടയ്ക്കാൻ ആവശ്യപ്പെടും. യുവതിയുടെ സൗന്ദര്യം അനുസരിച്ച് പണവും കൂടും’’– ഇങ്ങനെയാണു തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനരീതിയെന്ന് ഡിഎസ്പി പറഞ്ഞു. യുവതിയെ ഗർഭിണിയാക്കി കഴിഞ്ഞാൽ സമ്മാനത്തുകയായ 13 ലക്ഷം നൽകുമെന്നും പരാജയപ്പെട്ട് കഴിഞ്ഞാല്‍ അഞ്ചുലക്ഷം നൽകുമെന്നാണു തട്ടിപ്പു സംഘത്തിന്റെ വാഗ്ദാനം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




