കോഴിക്കോട്: ദീർഘകാലം സഊദിയിൽ പ്രവാസിയായിരുന്ന കോഴിക്കോട് വടകര കരിമ്പനപ്പാലം ‘ഭാഗ്യ’യിൽ എം.കെ. ജയകൃഷ്ണൻ (62) നിര്യാതനായി. കിഴക്കാൻ സഊദിയിലെ ജുബൈലിൽ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ജയകൃഷ്ണൻ ചിത്രകാരനും എഴുത്തുകാരനുമായിരിന്നു
കഴിഞ്ഞ ദിവസം വടകരയിലെ വീട്ടിൽവെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മക്കൾ: ഭാഗ്യ (ദുബൈ), ഭരത് കൃഷ്ണ.
ജുബൈൽ അൽ വഫ പ്രിേൻറഴ്സിൽ മാർക്കറ്റിങ് മാനേജരായിരുന്ന ഭാര്യ ലസിതയുടെ ആകസ്മിക വിയോഗത്തെ തുടർന്ന് സഊദിയിൽനിന്ന് നാട്ടിലേക്ക് പോയ ജയകൃഷ്ണൻ പിന്നീട് മടങ്ങിവന്നിരുന്നില്ല. ‘അസിന്താര’ മുതൽ ‘താമരക്കുളം’ വരെയുള്ള 14 ചെറുകഥകൾ അടങ്ങിയ ‘എം.കെ. ജയകൃഷ്ണെൻറ ചെറുകഥകൾ’ എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ കഥാകൃത്ത് പി.ജെ.ജെ. ആൻറണിയുടെ നേതൃത്വത്തിൽ നടന്നിരുന്ന ‘പള്ളിക്കൂടം’ എന്ന സംസ്കാകാരിക കൂട്ടായ്മയിലെ സഹവാസമാണ് കഥാരചനയിൽ എത്തിച്ചത്.
കൂടാതെ, നിരവധി ചെറുകഥകളും കവിതകളും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രരചനയായിരുന്നു ജയകൃഷ്ണെൻറ മറ്റൊരു മേഖല. ഇതോടൊപ്പം, മികച്ച പ്രാസംഗികനായ അദ്ദേഹം ടോസ്റ്റ്മാസ്റ്റേർസ് ഇൻറർനാഷനലിെൻറ ഡിസ്റ്റിങ്ഷ്ഡ് പദവി നേടിയിട്ടുണ്ട്. ജയകൃഷ്ണെൻറ ആകസ്മിക വിയോഗം ജുബൈലിലെ പ്രവാസികളെ ദുഃഖത്തിലാഴ്ത്തി. പ്രാദേശിക ഗ്രൂപ്പുകളിൽ മെമ്പർമാർ അനുശോചനം നേർന്നു.