ഗെരിറ്റ് കൊടുങ്കാറ്റ് ഭീതിയിലാഴ്ത്തി ബോയിങ് വിമാനം. ഒടുവിൽ ശ്രമകരമായി ലാൻഡിങ് നടത്തി.
ഗെരിറ്റ് കൊടുങ്കാറ്റിലാണ് ആടിയുലഞ്ഞ് ബോയിങ് വിമാനം ഭീതി വിതച്ചത്. കനത്ത കാറ്റിൽ വിമാനത്തിന്‍റെ ചിറക് റൺവേയിൽ നിലത്തേക്ക് ചെരിഞ്ഞു. 10 സെക്കൻഡ് ഓളം വിമാനം കാറ്റിൽ ആടിയുലഞ്ഞു. എന്നാൽ, പ്രശ്നങ്ങളില്ലാതെ പിന്നീട് വിമാനം ലാൻഡ് ചെയ്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ലോസ് ആഞ്ചലസിൽ നിന്നെത്തി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ മോശം കാലാവസ്ഥയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം ഗെരിറ്റ് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടന്‍റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. ഇത് വിമാന സർവീസുകളെയും ട്രെയിൻ ഗതാഗതത്തെയും എല്ലാം ബാധിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഹീത്രൂ വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. വീഡിയോ കാണാം👇
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക