കട്ടക്കലിപ്പിൽ മുഖ്യമന്ത്രിയും ഗവർണറും; അടുത്തിരുന്നിട്ടും മുഖത്ത് നോക്കിയില്ല, ഗവര്‍ണറുടെ ചായസത്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ച് മന്ത്രിമാര്‍

0
2097

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഇനിയും തുടരുമെന്നതിന്‍റെ സൂചനയാണ് സത്യപ്രതിജ്ഞ ചടങ്ങിലെ ഇരുവരും നല്‍കിയത്

തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അടുത്തടുത്ത സീറ്റുകളിലിരുന്നിട്ടും മുഖത്തോടു മുഖം നോക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതെ ചടങ്ങ് കഴിഞ്ഞയുടൻ ഗവർണര്‍ മടങ്ങി. മന്ത്രിമാർക്കു ആശംസ നേർന്ന ശേഷം, രാജ്ഭവനിലെ ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മടങ്ങി. തൊട്ടുപിന്നാലെ പുതിയ മന്ത്രിമാർ ഒഴികെയുള്ള മറ്റുമന്ത്രിമാരും ചായസത്‌കാരം ബഹിഷ്‌കരിച്ചു. എ.കെ.ശശീന്ദ്രനും പുതിയ മന്ത്രിമാരായ കെ.ബി.ഗണേഷ്‌കുമാറും, രാമചന്ദ്രൻ കടന്നപ്പള്ളിയും മാത്രം ചായസത്‌കാരത്തിൽ പങ്കെടുത്തു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സത്യപ്രതിജ്ഞ വേദിയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം മുഖം കൊടുക്കാനോ ഹസ്തദാനം ചെയ്യാനോ തയ്യാറായിരുന്നില്ല. ഇതിനുപിന്നാലെയാണ് ചായ സത്കാരം കൂട്ടത്തോടെ ബഹിഷ്കരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വേദിയില്‍ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം നോക്കുകയോ ഹസ്തദാനം ചെയ്യുകയോ ചെയ്തില്ല. സത്യപ്രതിജ്ഞ ചടങ്ങ് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള മഞ്ഞുരുകലിനുള്ള വേദിയായി മാറുമെന്ന് കരുതിയിരുന്നെങ്കിലും അതിനുള്ള അവസരമുണ്ടായില്ലെന്ന് മാത്രമല്ല അസാധാരണ രംഗങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. ചടങ്ങ് ആരംഭിച്ചത് മുതല്‍ ഇരുവരും പരസ്പരം മുഖത്തു പോലും നോക്കിയില്ല. ചടങ്ങ് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നോക്കുക പോലും ചെയ്യാതെ മടങ്ങുകയായിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രിയും രാജ് ഭവനിലെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മടങ്ങി. പരസ്പരം സംസാരിക്കാനോ ഹസ്തദാനം ചെയ്യാനോ അഭിവാദ്യം ചെയ്യാനോ ഇരുവരും തയ്യാറായില്ല. എന്തായാലും ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഇനിയും തുടരുമെന്നതിന്‍റെ സൂചനയാണ് സത്യപ്രതിജ്ഞ ചടങ്ങിലെ ഇരുവരും നല്‍കിയത്.

തന്റെ വാഹനത്തിനുനേരെ പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്കെതിരെ നടപടിയെടുത്തില്ലെന്ന് ഇന്നലെയും ഗവർണർ വിമർശനം ഉന്നയിച്ചിരുന്നു. കരിങ്കൊടി പ്രതിഷേധം ഉണ്ടായാൽ ഇനിയും വാഹനത്തിൽനിന്നു പുറത്തിറങ്ങുമെന്നും ഗവർണർ വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മുഖ്യമന്ത്രിയുമായി എന്തെങ്കിലും ചർച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന്, അറിയില്ലെന്നായിരുന്നു മറുപടി. ഗവർണർ ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കുന്നതിനെതിരെ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി വേദിയിലേക്ക് എത്തിയെങ്കിലും മുഖ്യമന്ത്രിയും ഗവർണറും മുഖത്തു നോക്കിയില്ല. അടുത്തടുത്ത സീറ്റുകളിലായിട്ടും ആശയവിനിമയം നടത്തുകയോ ഹസ്തദാനം നടത്തുകയോ ചെയ്തില്ല. ചടങ്ങുകൾ നടക്കുന്നതിനിടയിലും ഇരുവരും പരസ്പരം നോക്കിയില്ല. ദേശീയഗാനത്തോടെ ചടങ്ങ് അവസാനിച്ചപ്പോൾ മുഖ്യമന്ത്രിയുടെ മുഖത്തേക്കു നോക്കാതെ ഗവർണർ മടങ്ങുകയും ചെയ്തു. സത്യപ്രതിജ്ഞയ്ക്കുശേഷം നടക്കുന്ന പതിവു ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി പോയതും ചർച്ചയായി.

മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിനു സാധ്യതയില്ല. ചില മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. വലിയ വെല്ലുവിളികളാണ് ഗണേഷ് കുമാറിനു മുന്നിലുള്ളത്. ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കെഎസ്ആർടിസിയെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. വിഴിഞ്ഞം തുഖമുഖ നിർമാണം തടസ്സങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകേണ്ട ഉത്തരവാദിത്തമാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്കുള്ളത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക