സഊദി വീട്ടിലെ ഇൻഡോനേഷ്യക്കാരി ജോലിക്കാരിയുമായുണ്ടായ അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
ദമാം: സഊദിയിൽ കൊലപാതകക്കേസിൽ പ്രതിയായ മംഗലാപുരം സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി. കർണ്ണാടക മംഗലാപുരം സ്വദേശി സമദ് സാലിഹ് ഹസൻ എന്നയാളെയാണ് കിഴക്കൻ സഊദിയിലെ ദമാമിൽ കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധേയനാക്കിയത്. സഊദി പൗരനെ കെട്ടിയിട്ട് തുണികൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്. സഊദി പൗരനായ അലി ബിൻ തരാദ് ബിൻ സെയ്ൽ അൽ അനാസിയെയാണ് ഇന്ത്യക്കാരൻ കൊലപ്പെടുത്തിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പതിനൊന്നു വർഷം മുമ്പ് നടന്ന കൊലപാതകക്കേസിൽ ദമാം ജയിലിൽ ശിക്ഷ കാത്ത് കഴിയുകയായിരുന്നു ഇദ്ദേഹം. മോഷണത്തിനിടെ സഊദി പൗരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസിലാണ് സാലിഹ് ഹസനെ അറസ്റ്റ് ചെയ്തത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം സമീപ വീട്ടിലെ വീട്ടു ജോലിക്കാരിയുമായി ഉണ്ടായ സ്നേഹ ബന്ധമാണ് കൃത്യത്തിലേക്ക് നയിച്ചത്.
ഇൻഡോനേഷ്യക്കാരിയായ വീട്ടു ജോലിക്കാരിയുടെ വീട്ടിലെ ആളുകൾ പുറത്തു പോയ സമയത്ത് സാലിഹ് സമദ് ഇവിടെ എത്തിയിരുന്നു. ഇൻഡോനീഷ്യൻ വീട്ടു ജോലിക്കാരിയുടെ നിർദേശപ്രകാരമാണ് ഇദ്ദേഹം അവിടെയെത്തിയത്. യുവതിയുമായി പുറത്തു പോകാനായിരുന്നു പദ്ധതി. തുടർന്ന് വീട്ടിൽ കയറുകയും അവിടെയുള്ള പണവും സ്വർണവും കവരുകയുമായിരുന്നു. എന്നാൽ, വീട്ടിൽ ഉണ്ടായിരുന്ന വൃദ്ധനായ പൗരൻ ഇത് കണ്ടതോടെ ഇവരെ തടുക്കാൻ ശ്രമം നടത്തുകയും വൃദ്ധനെ കീഴ്പ്പെടുത്തി കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി പ്രതികൾ സ്ഥലം വിടുകയുമായിരുന്നു.
എന്നാൽ, പിന്നീട് സഊദി പൗരൻ മരണപ്പെടുകയുമായിരുന്നു. തുടർന്ന് അറസ്റ്റിലായ പ്രതിയെ സുരക്ഷാ അധികാരികൾക്ക് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. അന്വേഷണത്തിൽ അയാൾ കുറ്റം ചെയ്തതായി തെളിയിക്കപ്പെടുകയും കോടതി കുറ്റവാളിയെന്ന് കണ്ടെത്തി പ്രതികാരമായി വധധിക്ഷ വിധിക്കുകയിമായിരുന്നു. മാപ്പ് നൽകാൻ കൊല്ലപ്പെട്ട സഊദി പൗരന്റെ ബന്ധുക്കളും തയ്യാറായിരുന്നില്ല. തുടർന്ന് അപ്പീൽ കോടതികളും മേൽ കോടതിയും കീഴ്കോടതിയുടെ വധശിക്ഷ അംഗീകരിക്കുകയും റോയൽ കോർട്ട് അനുമതി നൽകുകയും ചെയ്തതോടെയാണ് ശിക്ഷ നടപ്പാക്കിയത്.
കിഴക്കൻ പ്രവിശ്യയിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറ്റുള്ളവരെ ആക്രമിക്കുകയോ അവരുടെ രക്തം ചൊരിയുകയോ ചെയ്യുന്ന ഏതൊരാൾക്കെതിരെയും സുരക്ഷ സ്ഥാപിക്കുന്നതിനും നീതി കൈവരിക്കുന്നതിനും ദൈവത്തിന്റെ വിധികൾ നടപ്പാക്കുന്നതിനുമുള്ള രാജ്യ ഗവൺമെന്റിന്റെ താൽപ്പര്യം ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. അത്തരമൊരു കാര്യം ചെയ്യാൻ സ്വയം പ്രലോഭിപ്പിക്കുന്ന ഏതൊരാൾക്കും നിയമാനുസൃതമായ ശിക്ഷ തന്നെയായിരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക