സൗർ മലക്ക് മുകളിൽ വെച്ച് ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു – വീഡിയോ

0
7222

മക്ക: സൗർ മലക്ക് മുകളിൽ വെച്ച് ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. സൗർ ഗുഹ സന്ദർശിക്കാൻ എത്തിയവരായിരുന്നു നാലു പേരും. ഇവർ ഏത് രാജ്യക്കാർ ആണെന്ന് വ്യക്തമല്ല. ശനിയാഴ്ച വരെ മക്ക മേഖലയിൽ പെട്ട മിക്ക സ്ഥലങ്ങളിലും മഴയും ഇടിമിന്നലും ഉണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ഇതിനെ അടിസ്ഥാനമാക്കി അറബ് ഓൺലൈനുകളും വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം, ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടില്ല.

നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയും അനുചരൻ അബൂബക്കർ റളിയല്ലാഹു അൻഹുവും മദീനയിലേക്ക് ഹിജ്‌റ പോയ സമയത്ത് കഴിഞ്ഞിരുന്ന സൗർ ഗുഹ കാണാൻ ദിനം പ്രതി നിരവധി വിശ്വാസികളാണ് എത്താറുള്ളത്.

കഴിഞ്ഞ ദിവസം മക്കയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു. ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്കേറ്റതായും ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കി. അസീർ, അൽ ബാഹ, മക്ക അൽ മുകറമ മേഖലകളിൽ സജീവമായ കാറ്റിനും ആലിപ്പഴ വർഷത്തിനും ഒപ്പം ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്നത്തെ കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.

സൗർ മലക്ക് മുകളിൽ വെച്ച് ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു, വീഡിയോ👇