ഐസിഎഫ് സ്നേഹ സഞ്ചാരം ‘ഇസ്തഖ്ബാലിയ്യക്ക്’ ജിദ്ദയിൽ ഉജ്ജ്വല പരിസമാപ്‌തി

0
793

ജിദ്ദ: കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐസിഎഎഫ് ഇന്റർനാഷണൽ നേതാക്കളുടെ ആഗോള സ്നേഹ സഞ്ചാരയാത്രയുടെ ഭാഗമായി ജിദ്ദയിലെത്തിയ നേതാക്കൾക്ക് ജിദ്ദ സെൻട്രൽ സംഘടിപ്പിച്ച ഗ്രാന്റ് ഇസ്തഖ്ബാലിയ ശ്രദ്ധേയമായി. “ബെറ്റർ വേൾഡ് ബെറ്റർ റ്റുമാറോ” എന്ന പ്രമേയത്തിൽ 2023 ഡിസംബർ മുതൽ 2024 ഡിസംബർ വരെ ആചരിക്കുന്ന മാനവ വികസന വർഷത്തിന്റെ ഭാഗമായാണ് ആഗോള സ്നേഹ സഞ്ചാരം നടത്തുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മത-സാമൂഹ്യ-സംസ്‍കാരിക-ആരോഗ്യ-ക്ഷേമ-വിദ്യാഭ്യാസ മേഖലകളിൽ പ്രവാസികൾക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളു ഭാഗമായി നടക്കുന്ന ആഗോള സ്നേഹ സഞ്ചാരത്തിന്റെ ആദ്യ ഘട്ടമായി ഗൾഫ് രാഷ്ട്രങ്ങളിലെ 100-ഓളം കേന്ദ്രങ്ങളിൽ നേതാക്കൾക്ക് നൽകുന്ന സ്വീകരണ സമ്മേളനമാണ് ഇസ്തിഖ്ബാലിയ. വിശുദ്ധ മദീനയിൽ നിന്നും ആരംഭിച്ച സ്നേഹ സഞ്ചാരം നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് ജിദ്ധയിലെത്തിച്ചേർന്നത്.

ഐ.സി.എഫ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഒമാൻ, വൈസ് പ്രസിഡന്റ് അബ്ദുൽ കരീം ഹാജി ബഹ്‌റൈൻ, ഫിനാൻസ് സെക്രട്ടറി സയ്യിദ് ഹബീബ് അൽ ബുഖാരി സഊദി, പ്ലാനിംഗ് ബോർഡ് ചെയർമാനും ഗൾഫ് സിറാജ് ന്യൂസ് ഡയറക്ടറുമായ അബ്ദുൽ അസീസ് സഖാഫി മമ്പാട് യു.എ.ഇ, എഡ്യൂക്കേഷണൽ സെക്രട്ടറിയും ഗൾഫ് സിറാജ് ന്യൂസ് ജനറൽ മാനേജറും ലോക കേരള സഭ അംഗവുമായ ശരീഫ് കാരശ്ശേരി യു.എ.ഇ, വെൽഫെയർ സെക്രട്ടറി മുജീബ് എ .ആർ നഗർ സഊദി തുടങ്ങിയ നേതാക്കളാണ് സ്നേഹ സഞ്ചാര യാത്രയുടെ ഭാഗമായി ജിദ്ദയിലെത്തിയത്. ഐസിഎഫ് സഊദി നാഷണൽ, മക്ക പ്രൊവിൻസ് നേതാക്കളു ഇവരെ അനുഗമിച്ചു.

ഐസിഎഫ് ഇന്റർനാഷണൽ നേതാക്കളുടെ ആഗോള സ്നേഹ സഞ്ചാരത്തിന് ജിദ്ദയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ നിന്നും

ഐ സി എഫ് നാഷണൽ ദഅവാ പ്രസിഡണ്ട് അബ്ദുറഹ്മാൻ മളാഹിരിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സ്വീകരണ സമ്മേളനം – ഇസ്തഖ്ബാലിയ ഐസിഎഫ് ജിദ്ദ സെൻട്രൽ പ്രസിഡണ്ട് ഹസ്സൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ സിഎഫ് ഇന്റർനാഷണൽ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുൽ കരീം ഹാജി ബഹ്‌റൈൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മാസിൻ ഖിറാഅത്ത് നടത്തി. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ആമുഖ പ്രഭാഷണം നടത്തി. ഐ സി എഫ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഒമാൻ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഹബീബ് അൽ ബുഖാരി സഊദി, അബ്ദുൽ അസീസ് സഖാഫി മമ്പാട് യു.എ.ഇ, ശരീഫ് കാരശ്ശേരി യു.എ.ഇ, മുജീബ് എആർ നഗർ സഊദി തുടങ്ങിയവർ സംസാരിച്ചു.

ഐസിഎഫ് ഇന്റർനാഷണൽ നേതാക്കളുടെ ആഗോള സ്നേഹ സഞ്ചാരത്തിന് ജിദ്ദയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ നിന്നും

ചടങ്ങിൽ വിദ്യാഭ്യാസ വ്യവസായ, ജീവ കാരുണ്യ രംഗത്ത് മികച്ച സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഡോ: സുലൈമാൻ ഹാജിയെയും, ആതുര സേവന രംഗത്ത് മാതൃകാ സേവനം കാഴ്ചവെച്ച് പ്രവാസി മലയാളികൾക്ക് സാന്ത്വന സ്പർശമായി ബദർതമാം ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഡോ: ദിനേശിനെയും ആദരിച്ചു.

ഐസിഎഫ് സഊദി നാഷണൽ നേതാക്കളായ ബഷീർ എറണാകുളം, മുഹമ്മദലി വേങ്ങര, മക്ക പ്രൊവിൻസ് നേതാക്കളായ ഖലീൽ നഈമി, ബഷീർ മാസ്റ്റർ പറവൂർ, അബ്ബാസ് ചെങ്ങാനി, അബ്ദുന്നാസർ അൻവരി, ഷാഫി ബാഖവി മക്ക, മുഹമ്മദ് സഖാഫി ഉഗ്രപുരം, ആർ എം ത്വൽഹത്ത് കോഴിക്കോട്, അബ്ദുറഷീദ് വേങ്ങര എന്നിവരും പങ്കെടുത്തു. ഐ സി എഫ് ജിദ്ധ സെൻട്രൽ ജനറൽ സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും അഡ്മിൻ ആൻഡ് പി ആർ സെക്രട്ടറി മൻസൂർ മാസ്റ്റർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക