‘ദേശവിരുദ്ധ, ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണച്ചു’ വെന്ന്
ന്യൂഡൽഹി: ‘മുസ്‍ലിം ലീഗ് ജമ്മു കശ്മീർ’ എന്ന സംഘടനയെ നിരോധിച്ച് കേന്ദ്ര സർക്കാർ. ദേശവിരുദ്ധ, ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണച്ചെന്ന് ആരോപിച്ചാണു സംഘടനയെ നിരോധിച്ചത്. ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരമാണു നടപടിയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
‘‘മുസ്‍ലിം ലീഗ് ജമ്മു കശ്മീർ എന്ന സംഘടനയും (മസ്രത്ത് ആലം വിഭാഗം– എംഎൽജെകെ എംഎ) ഇതിലെ അംഗങ്ങളും ജമ്മു കശ്മീരിൽ ദേശവിരുദ്ധ, വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഭീകര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും കശ്മീരിൽ ഇസ്‍ലാമിക ഭരണത്തിനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരെ പ്രവർത്തിക്കുന്നവരെ വെറുതെ വിടില്ലെന്നും നിയമപരമായി ശക്തമായി നേരിടുമെന്നതുമാണു നരേന്ദ്ര മോദി സർക്കാരിന്റെ ഉറച്ചതും ഉച്ചത്തിലുള്ളതുമായ സന്ദേശം’’– എക്സിൽ അമിത് ഷാ കുറിച്ചു.
ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി അടുത്തിടെ സുപ്രീം കോടതി ശരിവച്ചിരുന്നു. അടുത്ത വർഷം സെപ്റ്റംബർ 30നകം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും അഞ്ചംഗ ഭരണഘടന ബെഞ്ച് നിർദേശിച്ചു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




