കലണ്ടർ വിതരണം ഉദ്ഘാടനം ചെയ്തു

ജിദ്ദ: മാറാക്കര സി. എച്ച് സെന്റർ പുറത്തിറക്കിയ 2024 ലെ കലണ്ടർ ജിദ്ദയിൽ വിതരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷറഫിയ്യയിൽ വെച്ച് നടന്ന കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ കൗൺസിൽ മീറ്റ് പരിപാടിയിൽ വെച്ച്  ഒ. കെ നജീബ്മു, ജാബിർ കല്ലൻ എന്നിവർക്ക്  കലണ്ടർ നൽകി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി. പി മുസ്തഫ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ മൊയ്‌ദീൻ എടയൂർ അധ്യക്ഷത വഹിച്ചു.

സഊദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ അബൂബക്കർ അരിമ്പ്ര, മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികളായ സീതി കൊളക്കാടൻ, ഹബീബ് കല്ലൻ, സാബിൽ മമ്പാട്, കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികളായ നാണി ഇസ്ഹാഖ് മാസ്റ്റർ, ഹംദാൻ ബാബു, സൈനു കോടഞ്ചേരി, റസാഖ്‌ വെണ്ടല്ലൂർ, അബ്ദുസ്സമദ്കോ എം.. കെ നഗർ,  കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്‌ – മുനിസിപ്പൽ കെഎംസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക