ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കാലിഗ്രാഫി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഫൈസി ബിരുദ വിദ്യാർത്ഥി മുഹമ്മദ് ജസീം

0
1707

ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ് ഗബ്രിയാലിന്റെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്

മലപ്പുറം: പൂർണ്ണമായും കൈകൊണ്ട് എഴുതി തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കാലിഗ്രാഫിയുടെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി മലയാളി വിദ്യാർത്ഥി. തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയും പട്ടിക്കാട് ജാമിഅ നൂരിയ്യ വിദ്യാർത്ഥിയുമായ മുഹമ്മദ് ജസീം ചെറുമുക്ക് ആണ് രണ്ട് വർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിൽ 1104.45 മീറ്റർ നീളമുള്ള ഖുർആൻ തയ്യാറാക്കിയിരിക്കി ഗിന്നസിൽ ഇടം പിടിച്ചത്. കൊവിഡിനെത്തുടർന്ന് ലോകം അടച്ചിടപ്പെട്ട കാലമാണ് ഇതിനായി മുഹമ്മദ് ജസീം ഉപയോഗപ്പെടുത്തിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

1990 പേജുകൾ കൂട്ടിയോജിപ്പിച്ച് എൺപത് രൂപ വിലയുള്ള നൂറിലധികം ജപ്പാൻ നിർമ്മിത സിംഗ് കാലിഗ്രഫി പേനകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഖുർആന് 118.300 കിലോഗ്രാം തൂക്കവുമുണ്ട്. പേപ്പറും മഷിയും ഖലമുമുൾപ്പെടെ ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് കാലിഗ്രാഫി തയ്യാറാക്കാൻ ചെലവ് വന്നത്. നിലവിലുള്ള ഗിന്നസ് റെക്കോർഡ് ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ് ഗബ്രിയാലിന്റെ പേരിലുള്ള 700 മീറ്ററിന്റേതാണ്.

അഞ്ച് വർഷം പഴക്കമുള്ള ഈ റെക്കോർഡ് മറികടന്നാണ് ജസീമിന്റെ ശ്രമം വിജയം കണ്ടത്. ഗിന്നസ് വേൾസ് റെക്കാർഡ് അധികൃതർ ചെറുമുക്കിലെത്തി ജസീമിന്റെ ഖുർആൻ പരിശോധിച്ചിരുന്നു. വൈകാതെ തന്നെ ഗിന്നസ് വേൾഡ് റെക്കോർഡ് അതോറിറ്റി ഇതിന്റെ നടപടികൾ പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള റെക്കോർഡ് അറ്റംറ്റ് കോഴിക്കോട് സൗത്ത് ബീച്ചിൽ വെച്ചും നടന്നിരുന്നു.

സ്‌കൂള്‍ പഠനത്തിന് ശേഷം നീണ്ട 12 വര്‍ഷത്തെ ദര്‍സ് പഠനകാലം മുതലാണ് കാലിഗ്രഫി മേഖല പരിചയപ്പെടുന്നതും അതിന്റെ നിയമങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നത്. ലോകത്തെ ഏറ്റവും നീളമേറിയ ഖുര്‍ആന്‍ കാലിഗ്രഫി തയാറാക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് കടന്നിരിക്കുകയാണ് ഈ 22 കാരന്‍. 990 ഐവറി കാര്‍ഡുകളില്‍ നസ്ഖ് കാലിഗ്രാഫിക് ലിപിയില്‍ ജര്‍മ്മന്‍ നിര്‍മ്മിത സിഗ് കാലിഗ്രാഫി പേന ഉപയോഗിച്ച് പൂര്‍ണമായി കറുപ്പ് നിറത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ എഴുതിയിരിക്കുന്നത്. 1,104.45 മീറ്റര്‍ നീളമുള്ള ഖുര്‍ആന്‍, 2020 ആഗസ്റ്റ് 22(മുഹറം 10 )നാണ് കാലിഗ്രഫിയില്‍ എഴുതിത്തുടങ്ങിയത്. രണ്ടുവര്‍ഷത്തോളമെടുത്ത് തയ്യാറാക്കിയ ഇതിന് ഏകദേശം 1,700,00 രൂപ ചിലവ് വന്നിട്ടുള്ളത്.

എല്ലാ പേജുകളും ഓരോന്നായി മടക്കി അടുക്കിയാല്‍ 75 സെന്റീമീറ്റര്‍ ഉയരവും 34 സെന്റീമീറ്റര്‍ വീതിയും 118.300 കിലോഗ്രാം ഭാരവുമാണുള്ളത്. ഈ ഖുര്‍ആനില്‍ ആകെ 3,25384 അറബി അക്ഷരങ്ങളും 7,7437 അറബി വാക്കുകളും 1,14 അധ്യായങ്ങളും 6,348 ആയത്തുകളും ഉണ്ട്. ആകെ 30 ജുസ്ഉകളില്‍ ഒരു ജുസ്അ് പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 6,575 പേജുകളാണ് വേണ്ടി വന്നത്. എല്ലാ പേജിലും ശരാശരി വരികള്‍ എഴുതി തീര്‍ക്കാന്‍ ഏകദേശം 45 മിനുറ്റാണ് ആവശ്യമായി വന്നത്. ആദ്യ മൂന്ന് പേജുകള്‍ ഇസ്ലാമിക് ആര്‍ട്ട് ശൈലിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്.

ഖുര്‍ആനിന്റെ മുഴുവന്‍ സൂക്ഷ്മപരിശോധനയും സ്ഥിരീകരണവും നടത്തിയിരിക്കുന്നത് അല്‍ ഹാഫിള് മുജവ്വിദ് ഇബ്രാഹീം ഫൈസി പുറത്തൂര്‍, അല്‍ഹാഫിസ് മുജവ്വിദ് ഇസ്ഹാഖ് ഫൈസി കൊളമ്പലം എന്നിവരാണ്. ഖുര്‍ആന്‍ സൂക്ഷിക്കാന്‍ പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന കവര്‍ ബോക്‌സ് സ്വീറ്റേനിയ മഹാഗണി മരം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതില്‍ ‘ഖുര്‍ആന്‍ കരീം’ എന്ന വാചകവും മറ്റു ചില കാലിഗ്രഫിയും കൊത്തി വെച്ചിട്ടുണ്ട്. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് മാട്ടുമ്മല്‍ മുഹ്‌യുദ്ദീന്‍, ആസിയ ദമ്പതികളുടെ നാലാമത്തെ മകനാണ് മുഹമ്മദ് ജസീം.

ജാമിഅ:ക്ക് മാത്രമല്ല, കേരളത്തിന് തന്നെ അഭിമാനമാണെന്ന് ജാമിഅ അധ്യാപകൻ ലിയാഉദ്ധീൻ ഫൈസി പറഞ്ഞു. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ 👇

ജാമിഅ: വിദ്യാർഥി മുഹമ്മദ് ജസീമിന് ഗിന്നസ് റെക്കോർഡ്. ജാമിഅ: ക്ക് മാത്രമല്ല, കേരളത്തിന് തന്നെ അഭിമാനം. ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കയ്യെഴുത്തു പ്രതി തയ്യാറാക്കിയാണ് ജസീം ഗിന്നസിൽ ഇടം നേടിയത്. 1106 മീറ്റർ നീളവും 34 സെന്റീമീറ്റർ വീതിയും പേജുകൾ അടുക്കിയാൽ 75 സെന്റീമീറ്റർ ഉയരവും 118.300 കിലോഗ്രാം ഭാരവുമുണ്ട് ജസീം തയ്യാറാക്കിയ ഖുർആൻ പ്രതിക്ക്. ആകെ 325384 അറബി അക്ഷരങ്ങളും 77437 അറബി വാക്കുകളും ജസീം എഴുതി. കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന ഖുർആൻ പ്രദർശനത്തിലൂടെയാണ് ഗിന്നസ് അറ്റംറ്റിന്റെ ഔദ്യാഗിക കർമ്മങ്ങൾ പൂർത്തിയാക്കിയത്. ലോക അറബി ഭാഷാ ദിനമായ ഇന്ന് മലപ്പുറം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഓൾ കേരള ഗിന്നസ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റ് സത്താർ ആദൂരും ചേർന്ന് ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ജസീമിന് സമ്മാനിച്ചു. ജാമിഅ: സെക്രട്ടി പി. അബ്ദുൽ ഹമീദ് MLA, ജാമിഅ: ലക്ചറർ ളിയാഉദ്ദീൻ ഫൈസി മേൽമുറി, ജസീമിന്റെ ഗുരു സലാഹുദീൻ ഫൈസി വെന്നിയൂർ തുടങ്ങിയവർ സന്നിഹിതനായിരുന്നു.
ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ് ഗബ്രിയാലിന്റെ പേരിൽ ഉണ്ടായിരുന്ന 700 മീറ്ററെന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ജസീമിന് അല്ലാഹു തൗഫീഖ് നൽകട്ടെ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക