മുംബൈ: വെളുത്തുള്ളി മോഷ്ടിച്ചതിന് ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തിയതിന് 56 -കാരനായ കടയുടമയെ അറസ്റ്റുചെയ്തു.
കടയിൽനിന്ന് വെളുത്തുള്ളി മോഷ്ടിച്ചതിന് ബോറിവ്‌ലിയിൽനിന്നുള്ള 56 -കാരനായ ഘനശ്യാം ആഗ്രിയാണ് തന്റെ ജീവനക്കാരനായ പങ്കജ് മണ്ഡലിനെ അടിച്ചുകൊന്നത്. പോലീസ് കടയുടമയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും മുംബൈ പോലീസ് പറഞ്ഞു.