Thursday, 12 December - 2024

ഇന്ത്യൻ തടവുകാരുടെ ക്ഷേമം അന്വേഷിച്ച് സഊദി ജയിലുകളിൽ സന്ദർശനം നടത്തി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

റിയാദ്: സഊദി അറേബ്യയിലെ ഇന്ത്യൻ തടവുകാരെ സഹായിക്കുന്നതിനും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നത് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം 25 തവണ കോൺസുലേറ്റിെൻറ അധികാര ഭൂപരിധിയിൽ വരുന്ന രാജ്യത്തെ വിവിധ ജയിലുകളിൽ സന്ദർശനം നടത്തി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഈ വർഷം നവംബർ വരെ മൊത്തം 51,980 പാസ്‌പോർട്ടുകൾ ഇഷ്യൂ ചെയ്തു. 1,296 ജനന രജിസ്‌ട്രേഷൻ രേഖ, 761 വിവിധ സേവനങ്ങൾ, 2,662 പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, 1,404 ജനറൽ എമർജൻസി സർട്ടിഫിക്കറ്റുകൾ, ജയിലിൽ നിന്ന് നാടുകടത്തുന്നതിനുള്ള 2,554 എമർജൻസി സർട്ടിഫിക്കറ്റുകൾ എന്നിവയും ഈ കാലയളവിൽ ഇഷ്യൂ ചെയ്തു.

ജിദ്ദയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ കോൺസുൽ ജനറലിന് വേണ്ടി വെൽഫെയർ ആൻഡ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. കോൺസുലേറ്റിെൻറ അധികാരപരിധിയിലുള്ള പ്രധാന നഗരങ്ങളിൽ പതിവായി കോൺസുലർ സന്ദർശനങ്ങൾ നടത്തി. ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് അവരുടെ പരാതികൾ ജീവനക്കാരെ നേരിട്ട് അറിയിക്കാനായി കോൺസുലേറ്റിൽ നിരവധി ഓപ്പൺ ഹൗസ് സെഷനുകൾ സംഘടിപ്പിച്ചു.

സാംസ്കാരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ സമൂഹത്തിെൻറ പങ്കാളിത്തത്തോടെ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ ദീപാവലി, യൂനിറ്റി ഡേ, കളേഴ്‌സ് ഓഫ് ഇന്ത്യ, അനന്തോത്സവം 2023, ദേശീയ വിദ്യാഭ്യാസ ദിനം, ഗുജറാത്തിലെ ഗർബ നൃത്തം തുടങ്ങി വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇന്തോ-സൗദി സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി കോൺസുലേറ്റും ഇന്ത്യൻ പ്രവാസികളും സൗദി ഫ്രണ്ട്സ് ഓഫ് ഇന്ത്യയും ചേർന്ന് ജനുവരി 19 ന് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ‘സൗദി-ഇന്ത്യ ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നുമുണ്ട്. രാജ്യത്തിെൻറ വിവിധ നഗരങ്ങളിൽ ഇന്ത്യൻ, സൗദി പ്രതിനിധികൾ തമ്മിലുള്ള ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകൾ സംഘടിപ്പിച്ചു വരുന്നു. ഉൽപ്പാദനം, വിനോദസഞ്ചാരം, കൃഷി, ഭക്ഷ്യസുരക്ഷ, ഹെൽത്ത് കെയർ ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ഐടി, വിദ്യാഭ്യാസം, പരിശീലനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയാണ് ഈ ഇടപെടലുകളിലൂടെ ലക്ഷ്യമിടുന്നത്.

ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സുമായി ചേർന്ന് ഒരു ബിസിനസ് മീറ്റ് ഒരുക്കി. ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘത്തിന് കോൺസുലേറ്റ് ആതിഥേയത്വം നൽകി. ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ ഉദ്യോഗസ്ഥരുമായി അവർക്ക് ആശയവിനിമയം നടത്താനുള്ള അവസരമൊരുക്കുകയും ചെയ്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: