ജിദ്ദ: ക്ലബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയ രാജ്യത്തിന്റെ പ്രതിനിധികളായ ഇത്തിഹാദിന് വൻ വിജയം. ഓഷ്യാന ജേതാക്കളായ ഓക്‌ലന്റ് സിറ്റിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇത്തിഹാദ് തോൽപ്പിച്ചത്. ക്ലബ് ലോകക്കപ്പ് ഫുടബോളിലെ ആദ്യ മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ന്യൂസിലാൻ്റിൻ്റെ ഓക് ലാൻ്റ് സിറ്റിയെ തകർത്ത് ഇത്തിഹാദിൻ്റെ തേരോട്ടം ആരംഭിച്ചത്.
ആദ്യ പകുതിയിൽ റോമാരിഞ്ഞോയും കാൻ്റെയും ബെൻസിമയും ഇത്തിഹാദിനു വേണ്ടി ഗോളുകൾ നേടി. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ഇത്തിഹാദ് മൂന്നു ഗോളിന് മുന്നിലെത്തി. തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് ഇത്തിഹാദ് പുറത്തെടുത്തത്. മോശം ഫോമിലാണെന്ന പ്രചാരണങ്ങളെ ഇത്തിഹാദ് മിന്നും പ്രകടനങ്ങളാൽ മറികടന്നു. മത്സരത്തിന്റെ ഇരുപത്തിയെട്ടാം മിനിറ്റിലാണ് റൊമാരിഞ്ഞോയ ആദ്യ ഗോൾ നേടിയത്.
ആകർഷകമായ കൗണ്ടർ അറ്റാക്കുകളും ശക്തമായ പ്രതിരോധവുമായിരുന്നു ഇത്തിഹാദിനെ എതിരാളികൾക്കെതിരെ ആധികാരിക വിജയം നേടാൻ സഹായിച്ചത്. ആദ്യപകുതി തീരുമ്പോൾ ഏകപക്ഷീയമായ മൂന്നു ഗോളിന് ഇത്തിഹാദ് മുന്നിലെത്തി. രണ്ടാം പകുതിയിലും ഇത്തിഹാദ് നിറഞ്ഞു കളിച്ചെങ്കിലും ഗോളുകൾ പിറന്നില്ല.
ഡിസംബർ 15 നു ഈജിപ്തിൻ്റെ അൽ അഹ്ലിയുമായിട്ടായിരിക്കും ഇത്തിഹാദിൻ്റെ അടുത്ത മത്സരം. ക്ളബ് ലോകക്കപ്പിലെ നാല് വ്യത്യസ്ത ടൂർണമെൻ്റുകളിൽ ഗോളുകൾ നേടിയ ഏക താരം എന്ന നേട്ടം ഇന്ന് ബെൻസിമ കരസ്ഥമാക്കി.




