സ്നേഹ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ – പാലത്തിങ്ങൽ മുസ്‌ലിം വെൽഫയർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസം അവസാനിപ്പിച്ച പൂർവ്വ കാല പ്രവർത്തകരുടെ സംഗമം നാട്ടിൽ സംഘടിപ്പിച്ചു. കീരനല്ലൂരിൽ കമ്മിറ്റി പ്രസിഡണ്ട് താപ്പി അബ്ദുല്ലക്കുട്ടി ഹാജിയുടെ വസതിയിൽ നടന്ന സംഗമത്തിൽ നൂറോളം മുൻ പ്രവാസികൾ സംബന്ധിച്ചു.

1995-ൽ പിറവിയെടുത്ത ജിദ്ദ – പാലത്തിങ്ങൽ ഏരിയ മുസ്‌ലിം വെൽഫയർ കമ്മിറ്റി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ജനങ്ങൾക്ക് താങ്ങും തണലുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഈ പ്രദേശത്ത് ആരും കടന്ന് ചെല്ലാത്ത സമയത്ത് പിറവിയെടുത്ത കൂട്ടായ്മ ആദ്യകാലത്ത് വിവാഹ സഹായങ്ങൾ ധാരാളമായി ചെയ്ത് വന്നിരുന്നു. 1995-ൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. വിവാഹ സഹായം. ഭവന നിർമ്മാണ സഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ കമ്മറ്റി പാലത്തിങ്ങൽ പ്രദേശത്ത് നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി മത- ഭൗതിക വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കലാ-കായിക രംഗത്തും വിവിധ മൽസര പരീക്ഷകളിൽ വിജയിച്ചവരെയും കമ്മറ്റി ആദരിച്ചുവരുന്നു. പാലത്തിങ്ങൽ കീരനല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൂക്കോയതങ്ങൾ പാലിയേറ്റീവ് സെന്ററിന് എല്ലാ വർഷവും കമ്മറ്റി വക സംഭാവന നൽകാറുണ്ട്.

കമ്മറ്റി അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഒട്ടനവധി മെമ്പർ മാർ സഊദിയിലെ നിതാഖാത്ത്, കോവി ഡ്, സഊദിയിലെ ലെവി തുടങ്ങിയ പ്രയാസങ്ങൾ മൂലം പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുകയുണ്ടായി. അത്തരത്തിലുള്ള നേതാക്കൻമാരും പ്രവർത്തകൻമാരും ഇന്നത്തെ ഭാരവാഹികളെയും പ്രവർത്തകൻമാരെയും ഒരുമിച്ച് കൂട്ടി നടത്തിയ സ്നേഹവിരുന്ന് ഒരു നവ്യാനുഭമായി മാറി. കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയ സ്ഥാപക നേതാക്കളായ മൂഴിക്കൽ മൂസ ഹാജി, ചപ്പങ്ങത്തിൽ കുഞ്ഞാലൻ ഹാജി, സി. കെ സിദ്ധീഖ്, വി. പി അബ്ബാസ്, മൂസക്കാന കത്ത് മുഹമ്മത് കുട്ടി, മാടമ്പാട്ട് ഹസ്സൻ, സി. ടി മൊയ്തീൻ, മനരിക്കൽ നസീർ, സൈദലവി എം. പി തുടങ്ങിയ പ്രമുഖരെ സംഗമത്തിൽ സ്മരിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

സംഗമം കോമു ഹാജി മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. സി. അബ്ദുറഹിമാൻ, ഹബീബ് റഹ്മാൻ എം വി, യൂസുഫ്. സി, സൈതലവി നീല ങ്ങത്ത്, ബാവ വളപ്പിൽ, ഹസ്സൻ കോയ വി. പി, റഫീഖ് പന്താരങ്ങാടി, എം. അബ്ദു, കെ. കെ മുസ്തഫ, സി. ടി.സിദ്ധീഖ്, മനരിക്കൽ യൂസുഫ് ഹാജി, എം. എം മൂസ ഹാജി, സി. മൊയ്‌ദീൻ കുട്ടി ബാവ, മൂസ ഹാജി കറുത്തേടത്, ബാപ്പു പി.വി, പി. കുഞ്ഞു ഹാജി കറുത്തേടത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സംസാരിച്ചു. പ്രസിഡന്റ്‌ താപ്പി അബ്ദുല്ലക്കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ. കെ സുലൈമാൻ ഖിറാഅത്തും സെക്രട്ടറി കെ. നൂറു മുഹമ്മത് സ്വാഗതവും സി. ആലിബാവ നന്ദിയും പറഞ്ഞു.