അൽ ജസീറ റിപ്പോർട്ടറുടെ 22 അംഗ കുടുംബം ഇസ്റാഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

0
1391

ഗസ്സ: അൽ ജസീറ ചാനലിന്റെ റിപ്പോർട്ടർ മോമിൻ അൽ ഷറഫിയുടെ 22 അംഗ കുടുംബം ഇസ്റാഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന് മേൽ ഇസ്രായേൽ സൈന്യം ബോംബിടുകയായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം.

മോമിൻ അൽ ഷറഫിയുടെ പിതാവ് മഹ്മൂദ്, മാതാവ് ആമിന, സഹോദരങ്ങൾ, മരുമക്കൾ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്. വീടിന്റെ സ്ഥാനത്ത് കൂറ്റൻ ഗർത്തമാണ് അവശേഷിക്കുന്നതെന്ന് അൽ ഷറഫി പറഞ്ഞു. മൃതദേഹങ്ങൾക്ക് അടുത്തെത്താൻ സിവിൽ ഡിഫൻസിന് കഴിയാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവർക്ക് വിടനൽകാനോ അന്ത്യകർമങ്ങൾ ചെയ്യാനോ പോലും അനുവദിക്കുന്നില്ലെന്നും അൽഷറഫി പറഞ്ഞു.