എസ് ഐ സി നാഷണൽ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി

ജിദ്ദ: പുതുതായി നിലവിൽ വന്ന സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂര്‍, വൈസ് പ്രസിഡണ്ട്‌ അബൂബകര്‍ ദാരിമി ആലംപാടി, സെക്രട്ടറി ഉസ്മാൻ എടത്തിൽ എന്നിവർക്ക് ജിദ്ദ – റുവൈസ് ഏരിയ എസ്.ഐ.സിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ചെയര്‍മാന്‍ ഹൈദര്‍ ദാരിമി സയ്യിദ് ഉബൈദ് തങ്ങള്‍ക്ക് ആദരവ് സമര്‍പ്പിച്ചു.

മുഹമ്മദ്‌ ഫിറോസ് പടപ്പറമ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സയ്യിദ് ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രാര്‍ത്ഥന സദസ്സിനു എസ് .ഐ. സി ജിദ്ദ ചെയർമാൻ മുസ്തഫ ബാഖവി ഊരകം നേതൃത്വം നൽകി. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന മൂസ പള്ളിയിലിന് യോഗത്തില്‍ യാത്രയയപ്പ് നൽകി.

ബഷീർ വീര്യമ്പ്രം, എം.എ കോയ മൂന്നിയൂർ, അബ്ദുല്‍ ജബ്ബാർ ഹുദവി, ഫസലു റഹ്മാൻ, മൻസൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. റുവൈസ്
ഏരിയ എസ് ഐ സി ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ഓമശ്ശേരി സ്വാഗതവും ഹൈദർ ദരിമി നന്ദിയും പറഞ്ഞു.