അടുക്കള ജോലികൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ സഹപ്രവർത്തകനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യൻ വനിതക്ക് വധശിക്ഷ വിധിച്ച് കാസേഷൻ കോടതി. അബ്ദുള്ള അൽ മുബാറക് ഏരിയയിൽ കഴിഞ്ഞ വർഷം റമദാൻ ആദ്യ ദിനത്തിൽ സഹപ്രവർത്തകനെ കുത്തിക്കൊന്ന കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അടുക്കള ജോലികൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അബ്ദുല്ല അൽ മുബാറക് ഏരിയയിലെ തന്റെ വസതിയിൽ നടന്ന കൊലപാതകത്തെക്കുറിച്ച് ഒരു കുവൈത്തി പൗരനാണ് അധികൃതരെ വിവരം അറിയിച്ചത്. വിശുദ്ധ റമദാൻ മാസത്തിൽ എത്യോപ്യൻ യുവതി തന്റെ ഇന്ത്യൻ സഹപ്രവർത്തകനെ മാരകമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞ് അന്വേഷണ സംഘങ്ങളും ഫോറൻസിക് വിദഗ്ധരും ഉടൻ തന്നെ സ്ഥലത്തെത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




