Saturday, 27 July - 2024

നഷ്ടപ്പെട്ട ജോലി ആവശ്യപ്പെട്ട് തർക്കം, പിന്നീട് വീണ്ടുമെത്തി ആക്രമണം; സഊദിയിൽ മലയാളിയെ ബംഗാളി കൊലപ്പെടുത്തിയതിന്റെ കൂടുതൽ വിവരങ്ങൾ

നാട്ടിൽ നിന്ന് തിരിച്ചെത്തി 1 മാസം പിന്നൊടുമ്പോഴാണ് ദാരുണമായ സംഭവം

റിയാദ്: സഊദിയിലെ ജിസാനിൽ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് ബംഗാളി പൗരന്മാർ പോലീസ് കസ്റ്റഡിയിൽ. ജിസാൻ ദര്‍ബിലാണ് പാലക്കാട് കാരാകുർഷി സ്വദേശി കുത്തേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഒന്നാം മൈൽ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി പി സൈദ് ഹാജിയുടെ മകൻ ചേരിക്കപ്പാടം ഹൗസിൽ അബ്ദുൽ മജീദ് ആണ്
കൊല്ലപ്പട്ടത്. നാൽപ്പത്തിനാല് വയസായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഇദ്ദേഹം നടത്തിയിരുന്ന ശീഷ കടയിൽ വെച്ചായിരുന്നു സംഭവം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നേരത്തെ ഇതേ കടയിൽ താൽക്കാലിക ജോലി ചെയ്തിരുന്ന ഒരു ബംഗ്ളാദേശി പൗരനെ ജോലിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഈ ബംഗാളി പൗരൻ സുഹൃത്തുക്കളുമായി തിരിച്ചെത്തി വീണ്ടും മുൻ ജോലി വേണം എന്നാവശ്യപ്പെട്ടതാണ് തർക്കത്തിനിടയാക്കിയത്. നിലവിലെ സാഹചര്യത്തിൽ ഇപ്പോൾ ജോലിയില്ലെന്ന് പറഞ്ഞതോടെ തർക്കം ഉടലെടുക്കുകയും ഇവർ സംഭവസ്ഥലത്ത് നിന്ന് പോകുകയും ചെയ്തിരുന്നു.

തുടർന്ന് വീണ്ടും ഇദ്ദേഹം തിരിച്ചെത്തി തർക്കം തുടങ്ങുകയും പിന്നീട് വാക്കു തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. വാക്കുതർക്കത്തിനിടെ ഇയാൾ കത്തികൊണ്ട് അബ്ദുൽ മജീദിന്റെ കഴുത്തിൽ കുത്തുകയും ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതികളായ രണ്ട് ബംഗ്ളാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്. മൃതദേഹം ദർബ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം,അബ്ദുൽ മജീദിന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു മലയാളി കഴിഞ്ഞ ദിവസം നാട്ടിൽ പോയിരുന്നു. അതിനാൽ, മജീദ് മാത്രമായിരുന്നു സംഭവസമയം സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്.

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന അബ്ദുൽ മജീദ് ഇക്കഴിഞ്ഞ സെപ്തംബർ ഒമ്പതാം തീയ്യതിയാണ് തിരിച്ചെത്തിയത്. പിതാവ്: സി.പി സൈദ് ഹാജി, മാതാവ്: സൈനബ, ഭാര്യ: ഇ.കെ റൈഹാനത്ത്, മക്കൾ: ഫാത്വിമത്തു നാജിയ, മിദ്‌ലാജ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: