റിയാദ്: സഊദിയിലെ ജിസാനിൽ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ടു. ജിസാൻ ദര്‍ബിലാണ് പാലക്കാട് കാരാകുർഷി സ്വദേശി കുത്തേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഒന്നാം മൈൽ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി പി സൈദ് ഹാജിയുടെ മകൻ ചേരിക്കപ്പാടം
ഹൗസിൽ അബ്ദുൽ മജീദ് ആണ്
കൊല്ലപ്പട്ടത്. നാൽപ്പത്തിനാല് വയസായിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രതികളായ 2 ബംഗ്ലാദേശ് സ്വദേശികൾ പോലീസ് പിടിയിലായിട്ടുണ്ട്. വർഷങ്ങളായി ഇദ്ദേഹം പ്രദേശത്ത് ശീഷ കട നടത്തുകയായിരുന്നു. മയ്യിത്ത് ദർബ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും 2 കുട്ടികളും നാട്ടിലാണ്.
സഊദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ
ദർബിലാണ് ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഹീനകൃത്യം നടന്നത്. മൂന്ന് ബംഗ്ലാദേശി സ്വദേശികളിൽ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ ഒമ്പതിനാണ് അബ്ദുൽ മജീദ്
അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. ജോലി അന്വേഷിച്ചുവന്ന ഒരു ബംഗ്ലാദേശിയെ ജോലിയില്ലെന്ന് പറഞ്ഞ്
തിരിച്ചയച്ചതിനെ തുടർന്നുണ്ടായ
വാക്കുതർക്കമാണ് കൊലപാതകത്തിൽ
കലാശിച്ചതെന്ന് പറയുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക