Saturday, 27 July - 2024

മംദൂഹ് രാജകുമാരൻ അന്തരിച്ചു

ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും തുടർന്ന് അലക്സാണ്ട്രിയ സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര പഠനത്തിൽ ഡോക്ടറേറ്റും നേടിയിരുന്നു

മക്ക: പ്രമുഖ സഊദി രാജ കുടുംബാംഗവും സൽമാൻ രാജാവിൻ്റെ സഹോദരനുമായ മംദൂഹ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. സഊദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്. 1939 ൽ റിയാദിൽ ആയിരുന്നു ജനനം. 1986 ൽ തബൂക്ക് മേഖലയുടെ ഗവർണ്ണറായി മംദൂഹ് രാജകുമാരൻ സേവനം അനുഷ്ടിച്ചിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

രാജകുമാരന്റെ മേലുള്ള മയ്യിത്ത് നമസ്ക്കാരം വെള്ളിയാഴ്‌ച അസ്വർ നമസ്‌കാരാനന്തരം മക്ക മസ്ജിദുൽ ഹറാമിൽ വെച്ച് നടക്കും. അല്ലാഹുവിന്റെ കാരുണ്യവും പാപ മോക്ഷവും രാജകുമാരന് ലഭിക്കട്ടെയെന്നും അദ്ദേഹത്തെ സ്വർഗീയാരാമത്തിൽ പ്രവേശിപ്പിക്കട്ടെയെന്നും റോയൽ കോർട്ട് കുറിപ്പിൽ പ്രാർത്ഥിച്ചു.

മംദൂഹ് രാജകുമാരൻ

തബൂക്ക് മേഖലയുടെ ഗവർണ്ണറായി സേവനം അനുഷ്ഠിച്ച ശേഷം “സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ” തലവനായി നിയമിക്കപ്പെട്ടു. 1983-ൽ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും തുടർന്ന് അലക്സാണ്ട്രിയ സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര പഠനത്തിൽ ഡോക്ടറേറ്റും നേടിയിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: