Friday, 13 September - 2024

നാല് വർഷത്തിന് ശേഷം നാട്ടിലേക്ക് പോകാനായി ഇന്ന് ടിക്കറ്റ്; പക്ഷെ, അതെ ദിവസം റിയാദ് ഖബർസ്ഥാനിൽ അന്തിയുറക്കം

റിയാദ്: റിയാദിൽ അന്തരിച്ച മലയാളിയുടെ മയ്യത്ത് റിയാദിൽ ഖബറടക്കി. കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് കിഴക്കട്ടിൽ പുത്തൻതാഴത്ത് സ്വദേശി സൈനുദ്ദീൻ കുഞ്ഞുവിന്റെ മയ്യത്ത് ആണ് നടപടിക്രമങ്ങൾക്ക് ശേഷം റിയാദിൽ മറമാടിയത്. അൻപത്തിമൂന്ന് വയസായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായിരുന്ന സൈനുദ്ധീൻ കുഞ്ഞു നാല് വർഷമായി നാട്ടിൽ നിന്നും വന്നിട്ട്. നാല് വർഷത്തിന് ശേഷം ഇന്ന് നാട്ടിൽ പോകാനായി ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ, മരണം നേരത്തെ മാടി വിളിച്ചതോടെ നാട്ടിൽ പോകാനായി എടുത്ത ടിക്കറ്റിന്റെ അതെ ദിവസം ഖബ്ർസ്ഥാനിൽ പോകാനായിരുന്നു അലംഘനീയമായ വിധി. ഇന്ന് നാട്ടിലേക്ക് പോകാൻ കൊച്ചിയിലേക്ക് ആയിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. ഇന്ന് ളുഹറിനു അൽരാജ്ഹി പള്ളിയിൽ വെച്ച് കഫൻ ചെയ്ത് നസീം മഖ്ബറയിൽ ഖബറടക്കി. നാട്ടിൽ പോകാൻ തയ്യാറെടുപ്പുകൾ നടത്തുന്നിടെ ആയിരുന്നു ഹോസ്പിറ്റലിൽ വെച്ച് രണ്ട് ദിവസം മുമ്പ് മരണം സംഭവിച്ചത്.

ജസീറയാണ് ഭാര്യ. സൻഫി ഫാത്തിമ, സൽമി ഫാത്തിമ എന്നിവർ മക്കളാണ്. പരേതരായ അലി കുഞ്ഞു – സൈനുബ കുഞ്ഞു ദമ്പതികളുടെ മകനാണ്. മയ്യതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്ക് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, റഫിഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ടായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക



Most Popular

error: