ലുലു എന്റെ കുടുംബം! മകന് യൂസഫലിയുടെ പേരിട്ട് സൗദി സ്വദേശി, സഊദികൾക്കിടയിൽ താരമായി കൊച്ചു യൂസുഫ്

0
2098

ലുലുവിന്റെ വാര്‍ഷിക പ്രഖ്യാപന ചടങ്ങില്‍ വികാരഭരിതനായി ബശാര്‍ അല്‍ ബശര്‍

റിയാദ്: എംഎ യൂസഫലിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേര് സ്വന്തം മകന് നല്‍കി സൗദി പൗരന്‍. സൗദി അറേബ്യയില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയ ലുലുവിന്റെ വാര്‍ഷിക പ്രഖ്യാപന ചടങ്ങില്‍ വികാരഭരിതനായി ബശാര്‍ അല്‍ ബശര്‍. യൂസഫ് എന്ന് പേരിട്ട തന്റെ അഞ്ചു വയസ്സുകാരനായ ഇളയ മകനോടൊപ്പമാണ് അദ്ദേഹം റിയാദ് ബോളിവാര്‍ഡില്‍ നടന്ന വാര്‍ഷിക പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ചടങ്ങില്‍ അദ്ദേഹം മകനോടൊപ്പം കേക്ക് മുറിച്ച് സന്തോഷത്തില്‍ പങ്കുചേര്‍ന്നു. സൗദികളും വിദേശികളുമായ ആയിരങ്ങൾക്ക് ഉപജീവനം നല്‍കുകയും ജീവകാരുണ്യ രംഗങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ലുലു സാരഥി എംഎ യൂസഫലിയോടുള്ള ആദരസൂചകമായാണ് തന്റെ ഇളയ മകന് യൂസഫ് എന്ന് പേരിട്ടതെന്ന് ബശാര്‍ പറഞ്ഞു.

ഇതോടെ നീണ്ട കരഘോഷമാണ് ചടങ്ങിലുയര്‍ന്നത്. ലുലു തന്റെ കുടുംബമാണെന്നും 17 വര്‍ഷമായി ലുലുവിനോടൊപ്പം നില്‍ക്കുന്ന തന്നെ അനുമോദിച്ചതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക