വ്യാപക പരിശോധന; 2,000 ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു

0
1034

കുവൈത്ത് സിറ്റി: 2,000 ലിറ്റർ ഇറക്കുമതി ചെയ്ത വിദേശ മദ്യം കസ്റ്റംസ് പിടിച്ചെടുത്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് കുവൈത്തിലെ ഷുവൈഖ് തുറമുഖത്ത് പരിശോധനകള്‍ നടന്നത്. ഇരുമ്പ് കമ്പികള്‍ കൊണ്ട് ചുറ്റപ്പെട്ട ഒരു കണ്ടെയ്‌നറിൽ ഒളിപ്പിച്ചാണ് മദ്യം കടത്തിയത്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഷുവൈഖ് പോർട്ട് കസ്റ്റംസ് ആൻഡ് കൺട്രോൾ ഉദ്യോഗസ്ഥർ ഇവ പിടിച്ചെടുക്കുകയായിരുന്നു. മുറിച്ച ഇരുമ്പ് കമ്പികൾക്കുള്ളിൽ മദ്യം ഒളിപ്പിച്ച നിലയിലായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഗൾഫ് രാജ്യത്തു നിന്നാണ് മദ്യം അയച്ചതെന്നാണ് പ്രാഥമിക നിഗമനം. കണ്ടുകെട്ടിയ മദ്യം പിടിച്ചെടുത്ത് ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ ഡയറക്ടറേറ്റ് ജനറലിന് കൈമാറി.

അതേസമയം, സഊദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘകരെ കണ്ടെത്താൻ കർശന പരിശോധനയാണ് തുടരുന്നത്. ഒരാഴ്ച്ചക്കിടെ ഇത്തരത്തിൽ നിയമങ്ങള്‍ ലംഘിച്ച 17,463 പേർ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. താമസ നിയമ ലംഘനം നടത്തിയ 10,856 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,934 തൊഴിൽ നിയമ ലംഘനം നടത്തിയ 2,673 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്.