Thursday, 7 December - 2023

കുട്ടികളെ വാഹനത്തിൽ തനിച്ച് കയറ്റിയാൽ 500 റിയാൽ വരെ പിഴ

റിയാദ്: കുട്ടികളെ ആരുടേയും അകമ്പടി കൂടാതെ തനിച്ച് വാഹനത്തിൽ കയറ്റിയാൽ പിഴ ഈടാക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. കുട്ടികളെ വാഹനത്തിൽ തനിച്ച് ആക്കിയാൽ ഈടാക്കുന്ന പിഴ എത്രയാണെന്നും തിങ്കളാഴ്ച ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ചുമത്താവുന്ന ശിക്ഷയാണെന്ന് സഊദി ട്രാഫിക് വിഭാഗം എക്സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അകൗണ്ട് വഴി അറിയിച്ചു.

കുട്ടികളുടെ സുരക്ഷ മുൻ നിർത്തിയാണ് ഈ നടപടി. വാഹനത്തിനുള്ളിലെ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിന് കുട്ടികൾക്ക് സുരക്ഷാ സീറ്റുകൾ നൽകണമെന്നും നേരത്തെ തന്നെ വാഹന ഡ്രൈവർമാരെ ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനത്തിനുള്ളിൽ കുട്ടിയെ തനിച്ചാക്കി പോകരുതെന്ന് ജനറൽ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു കുട്ടിയെ വാഹനത്തിനുള്ളിൽ തനിച്ചാക്കുന്നത് കുറഞ്ഞ മിനിറ്റുകൾക്ക് ആണെങ്കിൽ പോലും, അവന്റെ ജീവന് ഭീഷണിയാകുന്ന അപകടമാണെന്ന് മുറൂർ വിശദീകരിച്ചു.

ബൈക്ക് യാത്രികർ ഹെൽമെറ്റ് ധരിക്കുന്നതും നിർദ്ദിഷ്ട പാതകൾ പാലിക്കുന്നതും ഉൾപ്പെടെ മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പൂർണമായും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: