റിയാദ്: സഊദിയിൽ പുതിയ എണ്ണ പാടങ്ങള്‍ കണ്ടെത്തി. ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ പര്യവേഷണത്തില്‍ പുതിയ എണ്ണ പാടങ്ങള്‍ കൂടി കണ്ടെത്തിയതായി മന്ത്രി പറഞ്ഞു.

വിസകൾ കുറഞ്ഞ നിരക്കിൽ. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലാണ് പുതിയ എണ്ണ പാടങ്ങള്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ പര്യവേഷണം തുടരുന്നതായും ഊർജ്ജ മന്ത്രാലയം അറിയിച്ചു.
ക്രൂഡ് ഓയില്‍ ശേഖരത്തിനൊപ്പം പ്രകൃതി വാതക ശേഖരവും അടങ്ങുന്നതാണ് പുതുതായി കണ്ടെത്തിയെ പാടങ്ങള്‍.




